ഓമശ്ശേരി:പഞ്ചായത്ത് തല കേരളോൽസവത്തിന്റെ ഭാഗമായി ഓമശ്ശേരി ടൗൺ ഗ്രൗണ്ടിൽ നടന്ന വോളിബോൾ മൽസരത്തിൽ കാസിനോ ഓമശ്ശേരി ജേതാക്കളായി.പ്രതീക്ഷാ നടമ്മൽ പൊയിലാണ് റണ്ണേഴ്സ്.വേനപ്പാറയിൽ ആറിനങ്ങളിലായി നടന്ന വ്യക്തിഗത നീന്തൽ മൽസരത്തിൽ സി.സഹൽ ഒന്നാം സ്ഥാനവും മുഹമ്മദ് ഷാദി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഓമശ്ശേരിയിൽ കേരളോൽസവത്തിന്റെ വിവിധ മൽസരങ്ങളുടെ പഞ്ചായത്ത് തല ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു.പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,അശോകൻ പുനത്തിൽ,സംഘാടക സമിതി കോ-ഓർഡിനേറ്റർ ആർ.എം.അനീസ്,ഭാരവാഹികളായ വി.കെ.രാജീവ് മാസ്റ്റർ,കുഞ്ഞോയി പുത്തൂർ എന്നിവർ സംസാരിച്ചു.
കേരളോൽസവത്തിന്റെ ഭാഗമായി 26 ന് ഓമശ്ശേരി ഷട്ടിലേഴ്സ് ക്ലബിൽ ഷട്ടിൽ ബാഡ്‌മിന്റണും 27 ന് സെന്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്പോർട്സ് മത്സരങ്ങളും നടക്കും.അന്നേ ദിവസം കലാ മൽസരങ്ങൾ പുത്തൂർ ഗവ:യു.പി.സ്കൂളിലാണ് നടക്കുന്നത്.28ന് ക്രിക്കറ്റ് മൽസരം സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.ഒക്ടോബർ 2 നു ഓമശ്ശേരി ഇക്കാം ടർഫ് ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബോൾ മത്സരത്തോടെ കേരളോൽസവം സമാപിക്കും.
0 Comments