കൂടത്തായി : ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ കൂടത്തായിൽ ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് പൊട്ടി പൊളിച്ച ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് കൂടത്തായി യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ബന്ധപെട്ടവരോടാവിശ്യപ്പെട്ടു.
ഇത് സംബന്ധമായി ഓമശ്ശേരി ഗ്രാമപഞായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പല ക്കണ്ടിയുമായി യൂത്ത് ലീഗ് ഭാരവാഹികൾ സംസാരിക്കുകയും, കൂടത്തായി വാർഡിൽ പൊട്ടി പൊളിച്ച പത്തോളം(പൂവോട്,പരെതൊടുക, കുനിമ്മൽ, ചക്കിട്ടക്കുന്ന്, അമ്പലക്കുന്ന് കോളനി, അമ്പലം, അമ്പലക്കു ന്ന് മേലെടത്, മണിമുണ്ട, കാക്കോഞ്ഞി, വയലോരം ഇടത്തനാം കുനി, റോഡുകളുടെ അറ്റകുറ്റപണികൾ ഉടൻ പൂർത്തീകരിച്ച് റോഡുകൾ ഗതാഗതയോഗ്യമാക്കാൻ വേണ്ട നടപടികൾ ഗ്രാമപഞ്ചായത്ത് ഉടൻ സ്വീകരിക്കണമെന്നും യൂത്ത് ലീഗ് നേതാക്കൾ യൂനുസ് അമ്പല കണ്ടിയോട് ആവിശ്യപ്പെട്ടു.
എത്രയും വേഗത്തിൽ റോഡുകളുടെശോചനീയാവസ്ഥക്ക് പരിഹാരം കാണുമെന്ന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി യൂത്ത് ലീഗ് നേതാക്കൾക്ക് ഉറപ്പു നൽകി.
ജില്ലാ പഞ്ചായത്ത് മെമ്പർ നാസർഎസ്റ്റേറ്റ് മുക്ക്,വാർഡ് മെമ്പർ എം. ഷീജ ബാബു, ടി.കെ. ജീലാനി, എ.കെ.ഷാനവാസ്, സുഹൈൽ മണിമുണ്ട, തുടങ്ങിയവർ സംബന്ധിച്ചു.
0 Comments