LATEST

6/recent/ticker-posts

പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ ത്രിദിന ഉറൂസ്‌ മുബാറകിന്‌ ഉജ്ജ്വല പരിസമാപ്തി.

ഓമശ്ശേരി:പ്രശസ്ത ഇസ്‌ലാമിക കർമ്മ ശാസ്ത്ര പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ,ഫത് വ കമ്മിറ്റികളിൽ അംഗവും ഇരുപതിൽ പരം മഹല്ലുകളുടെ ഖാദിയുമായിരുന്ന മർഹൂം ശൈഖുനാ പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാരുടെ ഇരുപത്തിയൊമ്പതാം ത്രിദിന ഉറൂസ്‌ മുബാറക്കിന്‌ അമ്പലക്കണ്ടി പുതിയോത്ത്‌ ജുമാ മസ്ജിദിൽ നൂറുകണക്കിന്‌ വിശ്വാസികൾ സംഗമിച്ച പ്രാർത്ഥനാ സദസ്സോടെ ഉജ്ജ്വല പരിസമാപ്തി.പുതിയോത്ത്‌ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ വിവിധ പരിപാടികളോടെ മൂന്നു ദിവസം നീണ്ടു നിന്ന ഉറൂസ്‌ മുബാറക്‌ സംഘടിപ്പിച്ചത്‌.സമാപനത്തോടനുബന്ധിച്ച്‌ ആയിരങ്ങൾക്ക്‌ അന്നദാനവും നടത്തി.

സമാപന സെഷനിൽ നടന്ന അനുസ്മരണ സമ്മേളനം ഖത്തീബ്‌ പി.സി.ഉബൈദ്‌ ഫൈസി ഉൽഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട്‌ മഠത്തിൽ മുഹമ്മദ്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു.സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട്‌ ജില്ലാ പ്രസിഡണ്ട്‌ ആർ.വി.കുട്ടി ഹസ്സൻ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി.വാവാട്‌ മുഹമ്മദ്‌ ഹൈത്തമി ദിക്‌ർ-ദുആ മജ്‌ലിസിന്‌ നേതൃത്വം നൽകി.ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ്‌ നേടിയ ഡോ:കെ.മുഹമ്മദ്‌ അഷ്‌റഫ്‌ വാഫിക്ക് മഹല്ല് കമ്മിറ്റിയുടെ ഉപഹാരം‌ മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ കൈമാറി.മഹല്ല് ജന.സെക്രട്ടറി കെ.മുഹമ്മദ്‌ ബാഖവി സ്വാഗതം പറഞ്ഞു.മുദരിസ്‌ മുഹമ്മദ്‌ സൈനുൽ ആബിദീൻ ബാഖവി കാവനൂർ,പി.സി.ഉസ്താദ്‌ ഖുർആൻ കോളജ്‌ പ്രൻസിപ്പൽ ഹാഫിള്‌ സൽമാൻ മാഹിരി,പി.വി.മൂസ മുസ്‌ലിയാർ,ആർ.കെ.അബ്ദുല്ല ഹാജി,യൂനുസ്‌ അമ്പലക്കണ്ടി,ഡോ:ടി.അലി ഹുസൈൻ വാഫി എന്നിവർ സംസാരിച്ചു.

ഉറൂസിനോടനുബന്ധിച്ച്‌ നടന്ന മത പ്രഭാഷണ സദസ്സ്‌ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഉൽഘാടനം ചെയ്തു.പ്രമുഖ പ്രഭാഷകൻ യു.പി.അബ്ദുല്ല സലീം വാഫി പ്രഭാഷണം നടത്തി.ഖത്തം തുടങ്ങൽ ചടങ്ങിന്‌ റഫീഖ്‌ സകരിയ്യ ഫൈസി കൂടത്തായി നേതൃത്വം നൽകി.മജ്‌ലിസുന്നൂർ വാർഷിക സംഗമം അഡ്വ:ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ഉൽഘാടനം ചെയ്തു.അബു മൗലവി അമ്പലക്കണ്ടി പ്രസംഗിച്ചു.മജ്‌ലിസുന്നൂറിന്‌ സയ്യിദ്‌ ഷാഹിൻ ഫൈസി അൽ ബുഖാരി പാണ്ടിക്കാട്‌ നേതൃത്വം നൽകി.


Post a Comment

0 Comments