ഓമശ്ശേരി:സാക്ഷരതാമിഷൻ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗാം -ഉല്ലാസിന്റെ ഭാഗമായി നടന്നു വരുന്ന സർവ്വേ ഓമശ്ശേരി ഗ്രാമ പഞ്ചായത്തിൽ പൂർത്തിയായി.ഓമശ്ശേരി ഗ്രാമ പഞ്ചായത്തിൽ നിന്നും വിവരശേഖരണത്തിലൂടെ നിശ്ചിത എണ്ണം ആളുകളെ കണ്ടെത്തുകയെന്ന ലക്ഷ്യമാണ് ഇതിനകം പൂർത്തിയാക്കിയത്.ജില്ലയിലെ 30 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് 7000 പേരെയാണ് കണ്ടത്തേണ്ടത്.സർവ്വേ പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്താണ് ഓമശ്ശേരി.
ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗം പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷയായി.വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.ഗംഗാധരൻ,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സീനത്ത് തട്ടാഞ്ചേരി,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ,സാക്ഷരതാ മിഷൻ ജില്ലാ കോ.ഓർഡിനേറ്റർ പി.വി.ശാസ്ത പ്രസാദ്,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,കെ.ആനന്ദകൃഷ്ണൻ,ബീന പത്മദാസ്,എം.ഷീല,ഡി.ഉഷാദേവി ടീച്ചർ, പ്രേരക് എൻ.ബുഷ്റ സംസാരിച്ചു.
അടിസ്ഥാനസാക്ഷരതയോടൊപ്പം ഡിജിറ്റൽ സാക്ഷരത കൂടി നൽകാനാണ് പദ്ധതി നടപ്പാക്കുന്നത്.പഞ്ചായത്ത് സാക്ഷരതാ റിസോഴ്സ് പേഴ്സൺ പി.റഷീദയുടെ നേതൃത്വത്തിൽ പത്താം തരം,ഹയർ സെക്കണ്ടറി തുല്യത പഠിതാക്കളുടെ സഹകരണത്തോടെ ക്ലാസ്സുകൾ നൽകിയാണ് കണ്ടെത്തിയ പഠിതാക്കളെ തുടർ പഠനത്തിന് സജ്ജരാക്കുന്നത്.
0 Comments