LATEST

6/recent/ticker-posts

ഒരു നാട് തന്നെ ഇല്ലാതാകുമോ ? നിയമയങ്ങൾ പാടെ അവഗണിച്ച് ഫ്രഷ് കട്ട് ൽ നിന്നുള്ള ദുർഗന്ധത്താൽ ജനം പൊറുതി മുട്ടുന്നു.


കൂടത്തായി : അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ്ക്കട്ടിൽ നിന്നും ഉയരുന്ന ദുർഗന്ധം മൂലം പൊറുതിമുട്ടിയ പ്രദേശവാസികൾ ഫാക്ടറിയിലേക്കുള്ള റോഡ് രണ്ട് ദിവസത്തോളും ഉപരോധിച്ചിരുന്നു. പിന്നീട് സമര നേതാക്കളുമായും പോലീസും താമരശ്ശേരി തഹസിർദാറുമായി നടത്തിയ ചർച്ചയിൽ മാനദണ്ഡങ്ങൾ പാലിച്ചല്ലാതെ പ്രവർത്തിപ്പിക്കുകയില്ലെന്ന് ഉറപ്പ് നൽകിയതാണ് . എന്നാൽ രണ്ട് ദിവസമായി ദുർഗന്ധത്താൽ ജനം പൊറുതിമുട്ടി രാത്രിയിൽ ഉറക്കമൊഴിച്ച് ഇരിക്കേണ്ട അവസ്ഥയിലാണ് 

ചർച്ചയിൽ 20 ടൺ ഫ്രഷ് മാലിന്യം കൊണ്ടുപോയി പ്ലാന്റിൽ സംസ്കരിക്കുന്നതിന് പ്രദേശവാസികൾ എതിരല്ലെന്നും പ്ലാന്റിൽ നിന്നും വമിക്കുന്ന ദുർഗന്ധം ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെനന്നു ആവശ്യപ്പെട്ടിരുന്നു.

 20 ടണ്ണിന്റെ മറവിൽ മുന്നൂറോളം ടൺ മാലിന്യം പ്ലാന്റിൽസംസ്കരിക്കുന്നത് പ്രദേശത്തു താമസിക്കുന്ന 4000 ത്തോളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും അറിയിച്ചു..പ്ലാന്റിന്റെ കോമ്പൗണ്ടിനുള്ളിൽ പ്രദേശവാസിയുടെ പ്രതിനിധിയെ നിരീക്ഷണത്തിനായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു

മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിന് ഫ്രീസർ സംവിധാനം ഇല്ലെന്നു അർദ്ധരാത്രിക്ക് ശേഷം മാലിന്യം കൊണ്ടു വാഹനങ്ങൾ വരുന്നതെന്നും ഇത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണെന്നും ചർച്ചയിൽ പറഞ്ഞിരുന്നു.

 ഇതെല്ലാം കാറ്റിൽ പറഞ്ഞിയാണ് ഫ്രഷ് കട്ട് മാനേജ്മെൻ്റ് ജനങ്ങളെ വെല്ലുവിളിച്ച് ച്ചാൻ്റ് പ്രവർത്തിപ്പിക്കുന്നത്. ഫ്രഷ് കട്ട് എന്ന അറവ് മാലിന്യസംസ്കരണ പ്ലാൻറ് അടച്ച് പൂട്ടാതെ ഇനി സമരത്തിൽ നിന്നും പിന്മാറില്ലെന്നും സമരസമിതി നേതാക്കൾ അറിയിച്ചു

ജനകീയ പ്രതിഷേധത്തെ തുടർന്ന് ഫാക്ടറിക്ക് പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയിരുന്നില്ലെങ്കിലും പഞ്ചായത്ത് ഡയരക്ടർ ഇടപെട്ട് ലൈസൻസ് പുതുക്കി നൽകാൻ കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉണ്ടായത്.

Post a Comment

0 Comments