ഓമശ്ശേരി:കേരള പ്രവാസി സംഘം ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായി അടക്കമുള്ള മുഴുവൻ വാർഡുകളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പഞ്ചായത്ത് കമ്മിറ്റിയാണ് ഓമശ്ശേരി സൽക്കാര ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഒട്ടനവധി പ്രവാസി സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ രൂപീകരിക്കപ്പെട്ടത്
മേഖല കമ്മിറ്റിയംഗം മുനീർ മങ്ങാട് അധ്യക്ഷത വഹിച്ച യോഗം കേരള പ്രവാസ സംഘം സംസ്ഥാന കമ്മിറ്റി അംഗം മഞ്ഞകുളം നാരായണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ എക്സിക്യൂട്ടീവ് അംഗം എളമന സുബ്രഹ്മണ്യൻ കേന്ദ്രസർക്കാറിൻ്റെ അവഗണനയിൽ പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളെ കുറിച്ചും കേരള സർക്കാർ പ്രവാസികൾക്ക് നൽകുന്ന ക്ഷേമനിധി പോലോത്ത ആനുകൂല്യങ്ങളെ കുറിച്ചും വിശദീകരിച്ച് സംസാരിച്ചു,മറ്റ് പുരോഗമന പ്രസ്ഥാന നേതാക്കൾ,ജില്ലാ കമ്മിറ്റി അംഗം അസ്‌ലം ആലിൻതറ എന്നിവർ ആശംസ പ്രസംഗം നടത്തി
ജില്ലാ കമ്മിറ്റി അംഗവും താമരശ്ശേരി ഏരിയ പ്രസിഡണ്ടുമായ കലാം വാടിക്കൽ കേരള പ്രവാസി സംഘം ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പ്രഖ്യാപിച്ചു
തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങൾ👇
ഷറഫുദ്ദീൻ കൂടത്തായി (പ്രസിഡണ്ട്)
അസ്‌ലം ആലിൻതറ (സെക്രട്ടറി)
സി കെ മുനീർ മങ്ങാട് (ട്രഷറർ)
ബിനീഷ് ചക്കിക്കാവ് ,ശിവദാസൻ കുളത്തക്കര എന്നിവർ വൈസ് പ്രസിഡണ്ട്
ജംഷീർ ഓമശ്ശേരി,സി കെ റഫീഖ് മങ്ങാട് എന്നിവർ ജോ :സെക്രട്ടറി
മെമ്പർമാർ👇
ഫായിസ് ഓമശ്ശേരി,ലത്തീഫ് ആലിൻ തറ,ജലേഷ് കണിയാറണ്ടം,മുഹമ്മദ് നടമ്മൽ പൊയിൽ,ഇബ്രാഹിം മേപ്പള്ളി,റഫീഖ് മേപ്പള്ളി,സുബൈർ മങ്ങാട്,നാസർ ഗുരുക്കൾ വെളിമണ്ണ,ടി എ മുഹമ്മദ് വെളിമണ്ണ,അബ്ദുൽ റസാഖ് അമ്പലക്കണ്ടി
രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ പ്രസിഡണ്ട് ഷറഫുദ്ദീൻ കൂടത്തായി നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിച്ചു
0 Comments