LATEST

6/recent/ticker-posts

മുക്കം പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ കിഴിശ്ശേരി സ്വദേശിയുടെ പരാക്രമം



 *മുക്കം* : മുക്കം പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിലായിരുന്ന യുവാവിന്റെ പരാക്രമം. മലപ്പുറം കിഴിശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖാണ് മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ അക്രമം അഴിച്ചുവിട്ടത്. കരിങ്കല്ലുമായെത്തിയ യുവാവ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും പോർച്ചിൽ നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്തു. 

ബൈക്കിന്റെ ചാവി നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് ഇയാൾ സ്റ്റേഷനിൽ എത്തിയത്. അന്വേഷിക്കാമെന്ന് പൊലീസ് പറഞ്ഞെങ്കിലും പ്രകോപിതനായി അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.


Post a Comment

0 Comments