കൂടത്തായി : പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ജന്മദിനം ആഘോഷിച്ച് നാടും നഗരവും. നബിദിനത്തോട് അനുബന്ധിച്ച് കൂടത്തായി പുറായിൽ ശംസുൽ ഹുദാ ഹയർ സെക്കണ്ടറി മദ്റസയിൽ വർണാഭമായ നബിദിന റാലികള്‍ നടന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ 1500–ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ ഉയർത്തിപ്പിടിച്ചാണ് വിശ്വാസികള്‍ റാലികളില്‍ അണി നിരന്നത്.
പോലീസ് അധികാരികളുടെ നിർദേശങ്ങള്‍ പൂർണ്ണമായി പാലിച്ചുകൊണ്ടാണ് റാലികള്‍ സംഘടിപ്പിച്ചത്. പൊതുഗതാഗതത്തിന് തടസ്സമുണ്ടാകാത്ത രീതിയിലായിരുന്നു ഘോഷ യാത്രകടന്നു പോയത്. മദ്ഹ് ഗീതങ്ങള്‍ പാടിയും പ്രവാചകന്റെ ജീവിത ചരിത്രം അയവിറക്കിയും മദ്രസ വിദ്യാർത്ഥികളും മുതിർന്നവരും അടങ്ങുന്ന വിശ്വാസ സമൂഹം റാലികളെ ധന്യമാക്കി.
മഹല്ല് , മദ്രസ ഭാരവാഹികൾ റാലിക്ക് നേതൃത്വം നൽകി .
0 Comments