LATEST

6/recent/ticker-posts

ഇരുതുള്ളി ജനകീയ സമര സമിതിയുടെ ഫ്രഷ് കട്ടിലേക്കുള്ള റോഡ് ഉപരോധം ഇന്ന്


കൂടത്തായി : കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്ക്കരണ പ്ലാന്റിൽ നിന്നും മാരക വിഷമാലിന്യങ്ങൾ ഇരു തുള്ളി പുഴയിലേക്ക് പുറം തള്ളുന്നതിനാൽ പുഴ മലിനമായി മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നസാഹചര്യത്തിൽ പ്ലാൻറ് അടച്ച് പൂട്ടുക അല്ലാതെ മറ്റൊരു മാർഗ്ഗം ഇല്ലെന്നും ജനങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം ഹനി ക്കപ്പെടുകയാണ്. ഇതിനെതിരെ ഇന്ന് ഞായർ രാവിലെ 10 മണിക്ക് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഫ്രഷ് കട്ടിലേക്കുള്ള റോഡ് ഉപരോധിക്കുകയാണ് പ്രദേശത്തുള്ള മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് ജനകീയ സമര സമിതി ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments