കോടഞ്ചേരി : - തീർത്ഥാടന കേന്ദ്രമായ വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ 340 -ാം മത് ഓർമ്മപ്പെരുന്നാളിന് കൊടിയുയർത്തി. സെപ്റ്റംബർ 28-ാം തീയതി ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം ഇടവക വികാരി ഫാ. ഷിജോ താന്നിയാം കട്ടയിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. വെരി.റവ. ഏലിയാസ് തൊണ്ടലിൽ കോർഎപ്പിസ്കോപ്പ, സഹവികാരി ഫാ. ക്രിസ്ബിൻ കൊല്ലക്കാരൻ, പള്ളി ട്രസ്റ്റി സന്തോഷ് ജോൺ ചിരപ്പുറത്ത്, സെക്രട്ടറി സണ്ണി ജോസഫ് മുണ്ടശ്ശേരിയിൽ, അസോസിയേഷൻ പ്രസിഡൻ്റ് വി.എം കുര്യൻ വലിയപറമ്പിൽ, സെക്രട്ടറി തോമസ് ഐസക്ക് നിരവത്ത് എന്നിവർ നേതൃത്വം നൽകി. സെപ്റ്റംബർ 30-ാം തീയതി വേളം കോട് ചെറിയ പള്ളിയിലും ഒക്ടോബർ 1,2, 3 തീയതികളിൽ വലിയ പള്ളിയിലുമാണ് പ്രധാന പെരുന്നാൾ ശുശ്രൂഷകൾ.
30-ാം തീയതി ചൊവ്വാഴ്ച വൈകിട്ട് 5.45 ന് ചെറിയ പള്ളിയിൽ കൊടിയേറ്റ്,6.00 ന് സന്ധ്യാപ്രാർത്ഥന,7.00 ന് വി.കുർബാന ,8.30 ന് വചന സന്ദേശം എന്നിവ ഉണ്ടായിരിക്കും. റവ.ഫാ. ബേസിൽ തെക്കും മടത്തിൽ മുഖ്യകാർമികത്വം വഹിക്കും. ഒക്ടോബർ 2 ന് വലിയ പള്ളിയിൽ രാവിലെ 5.30 ന് വി. കുർബാനയും തുടർന്ന് 6.30 ന് തീർത്ഥയാത്രാ പതാക ക ബറിങ്കൽ നിന്ന് പ്രാർത്ഥിച്ച് വാഹന അ കമ്പടിയോടെ പുറപ്പെടുന്നു. 6.45 ന് താമരശ്ശേരി മൗണ്ട് ഹൊറേബ് അരമന ചാപ്പൽ , 7 ന് താമരശ്ശേരി സെൻ്റ് ഗ്രീഗോറിയോസ് പള്ളി ,7.30 ന് ചിപ്പിലിതോട് സെൻ്റ് ജോർജ് പള്ളി എന്നിവിടങ്ങളിലൂടെ കടന്നുവന്ന് 7.45 ന് പുതുപ്പാടി സെൻ്റ് മേരീസ് പള്ളിയിലെ വി. കുർബാനയ്ക്കു ശേഷം 9.30 ന് കാൽ നട തീർത്ഥയാത്ര പുതുപ്പാടി പള്ളിയിൽ നിന്നും ആരംഭിക്കും. തെയ്യപ്പാറ സെൻറ് ജോർജ് പള്ളി, കോടഞ്ചേരി ടൗൺ, പൂളവള്ളി ടൗൺ, കാഞ്ഞിരപ്പാറ സെൻറ് ജോൺസ് പള്ളി, വേളം കോട് ചെറിയ പള്ളി ,വട്ടൽ കുരിശുപള്ളി, മൈക്കാവ് സെൻ്റ്മേരീസ് പള്ളി വഴി രാത്രി 7 ന് വേളംകോട് വലിയ പള്ളിയിൽ എത്തിച്ചേരും. 6 മണിയ്ക്ക് വലിയ പള്ളിയിൽ ഇടവക മെത്രാപോലീത്ത അഭി. പൗലോസ് മോർ ഐറേനിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ സന്ധ്യാപ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ് . 3-ാം തിയതി വെള്ളിയാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥനയും തുടർന്ന് 8.30 ന് വി.കുർബാനയും പെരുന്നാൾ സന്ദേശവും മെത്രാപോലീത്തായുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.
0 Comments