LATEST

6/recent/ticker-posts

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ


 *കൽപ്പറ്റ* : ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വായനാട്ടിലെത്തും. സ്വകാര്യ സന്ദർശനത്തിനായാണ് ഇരുവരും വായനാട്ടിലെത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ നേതാക്കന്മാരെ കാണാനുള്ള സാധ്യതയും തള്ളികളയാനാകില്ല. പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ് രാഹുലും സോണിയയും ഒരുമിച്ചുള്ള വരവ്. ഒരു ദിവസം മാത്രമാണ് ഇരുവരും വയനാട്ടിൽ സന്ദർശനം നടത്തുകയെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ന് രാവിലെ 10 മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തും. പ്രതികൂല കാലാവസ്ഥയാണെങ്കിൽ റോഡ് മാർഗം യാത്ര ചെയ്യാനും പദ്ധതിയുണ്ട്.കഴിഞ്ഞ ഒരാഴ്ചയായി മണ്ഡലത്തിൽ പര്യടനം നടത്തുന്ന പ്രിയങ്ക ഗാന്ധി സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു. അതേസമയം, പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് വയനാട് കോൺഗ്രസ്. ഈ വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടി‌യതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

Post a Comment

0 Comments