LATEST

6/recent/ticker-posts

ഓമശ്ശേരിയിൽ കേരളോൽസവത്തിന്‌ വിളംബര റാലിയോടെ വർണാഭമായ തുടക്കം.


ഓമശ്ശേരി:ഒമ്പത്‌ ദിവസം നീണ്ടു നിൽക്കുന്ന പഞ്ചായത്ത് തല‌ കേരളോൽസവത്തിന്‌ ഓമശ്ശേരിയിൽ വിളംബര റാലിയോടെ പ്രൗഢമായ തുടക്കം.താഴെ ഓമശ്ശേരിയിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര ടൗൺ ചുറ്റി പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്ത്‌ സമാപിച്ചു.ചെണ്ട,വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷ യാത്രയിൽ ജനപ്രതിനിധികൾ,രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സംഘടനാ നേതാക്കൾ,പഞ്ചായത്ത്‌ ജീവനക്കാർ,ക്ലബ്‌ ഭാരവാഹികൾ,കുടുംബ ശ്രീ പ്രവർത്തകർ,അങ്കണവാടി വർക്കേഴ്സ്‌-ഹെൽപേഴ്സ്‌,ശാന്തി കോളജ്‌ ഓഫ്‌ നഴ്സിംഗ്‌ എൻ.എസ്‌.എസ്‌.യൂണിറ്റ്‌,ശാന്തി അക്കാദമി വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധിയാളുകൾ പങ്കെടുത്തു.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു.മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ,മുൻ വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ,പി.വി.സ്വാദിഖ്‌,ഒ.എം.ശ്രീനിവാസൻ നായർ,സംഘാടക സമിതി കോ-ഓർഡിനേറ്റർ ആർ.എം.അനീസ്‌,പഞ്ചായത്തംഗങ്ങളായ അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,വി.ഷാഹിന ടീച്ചർ,നൗഷാദ്‌ ചെമ്പറ,എം.കെ.ജസീം(ശാന്തി),നൗഫൽ അബ്ദുല്ല,വി.കെ.രാജീവ്‌ മാസ്റ്റർ,കുഞ്ഞോയി പുത്തൂർ,ശരീഫ്‌ വെളിമണ്ണ എന്നിവർ സംസാരിച്ചു.

നാളെ (ശനി) ഓമശ്ശേരി ടൗൺ ഗ്രൗണ്ടിൽ വോളിബോളും ഞായറാഴ്ച്ച വേനപ്പാറയിൽ നീന്തലും 26 ന്‌ ഓമശ്ശേരി ഷട്ടിലേഴ്സ്‌ ക്ലബിൽ ഷട്ടിൽ ബാഡ്‌മിന്റണും 27 ന്‌ ഫുട്‌ബോളും നടക്കും.28 ന്‌ കലാ മൽസരങ്ങൾ പുത്തൂർ ഗവ:യു.പി.സ്കൂളിലാണ്‌ സജ്ജീകരിച്ചത്‌.28ന്‌ ക്രിക്കറ്റ്‌ മൽസരവും 29 ന്‌ അത്‌ലറ്റിക്‌ മൽസരങ്ങളും കൂടത്തായ്‌ സെന്റ്‌ മേരീസ്‌ സ്കൂൾ ഗ്രൗണ്ടിലാണ്‌ നടക്കുന്നത്‌.

.

Post a Comment

0 Comments