ഓമശ്ശേരി:ഒമ്പതാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആലിൻ തറ എടവനപ്പൊയിൽ അങ്കണവാടി പരിസരത്ത് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.മുക്കത്തെ കാലിക്കറ്റ് ഐ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ അശോകൻ പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു.യു.എച്ച്.ഇബ്രാഹീം കുട്ടി ഹാജി,സി.വി.ബഷീർ,പി.ടി.പ്രമോദ്,തങ്കമണി ടീച്ചർ,ദേവി ആശാരിക്കൽ എന്നിവർ സംസാരിച്ചു.
0 Comments