*തിരുവനന്തുപുരം:* സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ ആലോചന. 200 രൂപ കൂട്ടാനുള്ള നിര്‍ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. 1800 രൂപയാക്കാനാണ് നീക്കം.
പെന്‍ഷന്‍ 2500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞത്. 1800 രൂപയെന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലും ജനക്ഷേമം മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോകുന്നത്. കേരളപ്പിറവി ദിനത്തിലായിക്കും സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന
0 Comments