കോടഞ്ചേരി: തുഷാരഗിരി പാലത്തിൽ തല മാത്രം കയറിൽ തൂങ്ങി കിടക്കുന്ന രൂപത്തിൽ മൃതദേഹം കണ്ടെത്തി.
പാലത്തിന്റെ കൈവരിയിൽ കയറ് ബന്ധിച്ച് പുഴയിലേക്കു തൂങ്ങി കിടക്കുന്ന രൂപത്തിലാണ് മൃതദേഹം. കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ച നിലയിലാണ്.
ഇന്നു രാവിലെ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല മാത്രം തുങ്ങി കിടക്കുന്നത് കണ്ടത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
0 Comments