LATEST

6/recent/ticker-posts

മലപ്പുറത്തല്ല, കേരളത്തിലല്ല, ഇന്ത്യയിലല്ല, ഒരു പക്ഷെ, ലോകത്തിൽ തന്നെ ഇത്തരമൊരു വിനോദയാത്ര

*മലപ്പുറം* ആദ്യമായിട്ടായിരിക്കും.നാൽപ്പത് ലക്ഷം രൂപ ചെലവിൽ എൺപത് ബസ്സുകളിലായി അറുപതു മുതൽ നൂറ്റി നാല് വയസ്സ് വരെയുള്ള 305O വയോജനങ്ങൾ പങ്കെടുക്കുന്ന വിസ്മയമാകുന്നൊരു വിനോദയാത്രക്കാണ് ഇന്ന് മലപ്പുറം സാക്ഷ്യം വഹിച്ചത്.
മലപ്പുറത്തു നിന്നും വയനാട്ടിലേക്കാണ് ചരിത്രത്തിലിടം പിടിക്കുന്ന വിനോദയാത്ര. ഇന്ന് കാലത്ത് കോട്ടക്കുന്നിൽ നിന്നുമാണ് യാത്രക്ക് തുടക്കമായത്.
ഡോക്ടർമാർ,നഴ്സുമാർ ,ഫാർമസിസ്റ്റുകൾ തുടങ്ങിയ മെഡിക്കൽ സംഘം ആബുലൻസുകളിൽ ബസ്സുകൾക്ക് പിറകിലുണ്ട്. ഓരോ വാർഡിൽ നിന്നും മൂന്ന് വീതം വളണ്ടിയർമാർ ഓരോ ബസ്സിലുമുണ്ട്. യാത്രക്കിടയിൽ ഗതാഗത തടസ്സങ്ങളുണ്ടാകുകയാണങ്കിൽ പരിഹാരവുമായി ആർമി റിക്രൂട്ട്മെൻ്റ് സ്ഥാപനത്തിലെ പഠിതാക്കൾ, ചുരം സംരക്ഷണ സമിതി എന്നിവർ യാത്രയെ അനുഗമിക്കുന്നുണ്ട്.

Post a Comment

0 Comments