LATEST

6/recent/ticker-posts

ഇസ്രായേലിന്റെ മനുഷ്യക്കുരുതി;യൂത്ത്‌ ലീഗ്‌ അമ്പലക്കണ്ടിയിൽ യൂത്ത്‌ പ്രൊട്ടസ്റ്റ്‌ സംഘടിപ്പിച്ചു.


ഓമശ്ശേരി:സമാനതകളില്ലാത്ത അതിക്രൂരമായ മനുഷ്യക്കുരുതി നടത്തുന്ന ഇസ്രായേലിന്റെ ചോരക്കൊതിക്കെതിരെയും അതിരുകളില്ലാത്ത കൊടും ദുരിതമനുഭവിക്കുന്ന ഫലസ്തീനിലെ മനുഷ്യർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചും അമ്പലക്കണ്ടിയിൽ ടൗൺ മുസ്‌ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത്‌ പ്രൊട്ടസ്റ്റ്‌ ഉജ്ജ്വലമായി.ചിന്തകനും പ്രഭാഷകനുമായ അബ്ദു സ്സ്വമദ്‌ പൂക്കോട്ടൂർ ഉൽഘാടനം ചെയ്തു.

തങ്ങള്‍ കയറിക്കൂടിയ രാജ്യത്തെ ജനങ്ങൾക്ക്‌ കൂട്ടക്കല്ലറ പണിത്‌ അതിനു മേൽ പുതു രാജ്യം കെട്ടിപ്പടുക്കാൻ നടത്തിയ അങ്ങേയറ്റം ഹീനവും നിന്ദ്യവുമായ പ്രവർത്തികളുടെ,ഏറ്റവും കുടിലമായ വംശ ഹത്യ പദ്ധതിയുടെ ചരിത്രമാണ്‌ ഫലസ്തീന്‌ പറയാനുള്ളതെന്നും എല്ലാ അർത്ഥത്തിലും കൊടും യാതന അനുഭവിക്കുന്ന,കൊടിയ അനീതി നേരിടേണ്ടി വന്ന രാജ്യമാണ്‌ ഫലസ്തീനെന്നും അക്രമകാരികളായ ഇസ്രായേലിന്റെ ഹുങ്ക്‌ അവസാനിപ്പിക്കാൻ ലോക മന:സ്സാക്ഷി ഉണർന്ന് വരുന്നത്‌ പ്രതീക്ഷാ നിർഭരമാണെന്നും അദ്ദേഹം പറഞ്ഞു.

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ടൗൺ യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ യു.കെ.ശാഹിദ്‌ സ്വാഗതം പറഞ്ഞു.പി.വി.മൂസ മുസ്‌ലിയാർ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി.വാർഡ്‌ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി,പുതിയോത്ത്‌ മഹല്ല് ജന.സെക്രട്ടറി കെ.മുഹമ്മദ്‌ ബാഖവി,കെ.കെ.ഇബ്രാഹീം കുട്ടി മുസ്‌ലിയാർ,റിയാദ്‌ കെ.എം.സി.സി.കോഴിക്കോട്‌ ജില്ലാ പ്രസിഡണ്ട്‌ കെ.കെ.എം.സുഹൈൽ,വാർഡ്‌ മുസ്‌ലിം ലീഗ്‌ ജന.സെക്രട്ടറി ഡോ:കെ.സൈനുദ്ദീൻ,ടൗൺ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ വി.സി.അബൂബക്കർ ഹാജി,ജന.സെക്രട്ടറി പി.സുൽഫീക്കർ മാസ്റ്റർ,പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ പി.പി.നൗഫൽ,ടൗൺ ഭാരവാഹികളായ കെ.റിസ്‌വാൻ,ഡോ:യു.അബ്ദുൽ ഹസീബ്‌,പി.ശബീർ,പ്രൊഫ.കെ.നജ്‌മുദ്ദീൻ,വി.പി.അസ്‌ ഹറുദ്ദീൻ,അറഫാത്ത്‌ പുതിയോട്ടിൽ,മുഹ്സിൻ കീപ്പോര്‌,കെ.ടി.മിദ്‌ലാജ്‌,ടൗൺ എം.എസ്‌.എഫ്‌.ഭാരവാഹികളായ പി.ടി.ഹിജാസ്‌,എം.സി.മുഹമ്മദ്‌ ജബീൽ എന്നിവർ സംസാരിച്ചു.

ഫലസ്തീൻ ശിരോവസ്ത്രമായ കെഫിയ അണിഞ്ഞു കൊണ്ടാണ്‌ പ്രാസംഗികർ സംസാരിച്ചത്‌.ഗസ്സയുടെ രോദനം വരച്ചു കാട്ടുന്ന കവിതാലാപനങ്ങളും നടന്നു.


Post a Comment

0 Comments