LATEST

6/recent/ticker-posts

പതിവ്പോലെ ക്ലാസിലെത്തി, പിന്നാലെ കുഴഞ്ഞു വീണു; കണ്ണൂരിൽ കോളേജ് വിദ്യാർഥിനി മരിച്ചു


കണ്ണൂർ: ക്ലാസ്സിൽ എത്തിയതിന് പിന്നാലെ കുഴഞ്ഞു വീണ് വിദ്യാർഥിനി മരിച്ചു. കണ്ണൂർചെമ്പേരിയിയിലായിരുന്നുസംഭവം.നെല്ലിക്കംപൊയിൽ കാരാമയിൽ ചാക്കോച്ചന്റെ മകൾ അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർഥിനിയായിരുന്നു അൽഫോൻസ. പതിവ് പോലെ ക്ലാസ്സിൽ എത്തിയതിന് പിന്നാലെ വിദ്യാർഥിനി പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരു ന്നു. ഉടൻ തന്നെ അധ്യാപകർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. വിമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു അൽഫോൻസ.

Post a Comment

0 Comments