LATEST

6/recent/ticker-posts

ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈംഷോ നിർത്തി വെപ്പിച്ച സംഭവം,അധ്യാപകർ മർദിച്ചതായും പരാതി, അധ്യാപകർക്കെതിരെ പ്രതിഷേധം ശക്തം,




കാസർഗോഡ് :ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈംഷോക്കിടെ കർട്ടൺ‍ താഴ്ത്താൻ പറഞ്ഞ് അധ്യാപകൻ, കാസർ‍ക്കോട്, കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം... മൈംഷോ അവതരിപ്പിച്ച വിദ്യാർഥികളെ അധ്യാപകർ മർദിച്ചതായും പരാതി


കാസര്‍ഗോഡ് കുമ്ബളയിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു മൈം നടത്തിയത്.

സംഭവം വന്‍ വിവാദമായി മാറിയിട്ടുണ്ട്. കുട്ടികള്‍ അവതരിപ്പിച്ച മൈം തുടങ്ങി 10 മിനിറ്റ് കഴിഞ്ഞതോടെ ഒരു അദ്ധ്യാപകന്‍ സ്‌റ്റേജിലേക്ക് കടന്നുവരുന്നതും കര്‍ട്ടനിടാന്‍ ആവശ്യപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കര്‍ട്ടന്‍ താഴേയ്ക്ക് വീഴുമ്ബോള്‍ കുട്ടികള്‍ കര്‍ട്ടന് മുന്നിലേക്ക കയറി നില്‍ക്കുന്നതും പലസ്തീന്‍ പതാക ഉയര്‍ത്തികാട്ടുന്നതും പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് രണ്ടുദിവസത്തെ ഇന്ന് കൂടി നടക്കേണ്ട കലോത്സവം തന്നെ മാറ്റി വെച്ചിരിക്കുന്നതായിട്ടാണ് വിവരം. സ്‌കൂളിലെ തന്നെ പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ ആറുപേര്‍ ചേര്‍ന്നാണ് മൈം അവതരിപ്പിച്ചത്. ഇന്ന് പി.ടി.എ. യോഗവും സ്‌കൂള്‍ വിളിച്ചിരിക്കുകയാണെന്നാണ് വിവരം.

Post a Comment

0 Comments