LATEST

6/recent/ticker-posts

സെൻമേരിസ് ഹൈസ്കൂളിൽ താലോലം പദ്ധതിക്ക് തുടക്കമായി

കൂടത്തായി : കൂടത്തായി സെൻമേരിസ് ഹൈസ്കൂളിൽ എസ്പിസിയുടെ നേതൃത്വത്തിൽ താലോലം പദ്ധതിയിലൂടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ എം സി എച്ചിലെ നവജാത ശിശുക്കൾക്ക് 150 ഓളം കുട്ടിക്കുപ്പായങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് സത്താർ പുറായിൽ അധ്യക്ഷനായ ചടങ്ങിൽസ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.അസിസ്റ്റൻറ് ഡിസ്റ്റിറിക്ക് നോടൽ ഓഫീസർ സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
എച്ച്എം ഇൻചാർജ് മിനി കുര്യൻ, സ്റ്റാഫ് സെക്രട്ടറി സോജി തോമസ്,താമരശ്ശേരി ഗവൺമെൻറ് ആശുപത്രിയിലെ ഹെഡ് നഴ്സുമാരായ ജൂബിലി ,സുജ എന്നിവർ പങ്കെടുത്തു

എസ്പിസി സിപിഒ റെജി ജെ കരോട്ട് സ്വാഗതവും സുമി ഇമ്മാനുവൽ നന്ദിയും പറഞ്ഞു

Post a Comment

0 Comments