താമരശ്ശേരി: താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. പന്തീരാങ്കാവ് സ്വദേശികളായ നാലുപേർ അടങ്ങിയ സംഘമാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഫാത്തിമ, റുബീന എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ അമ്പായത്തോട് ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
അടിവാരം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. പരിക്കേറ്റ ഷംന, മുബഷീർ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട രണ്ടുപേരുടെയും മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
0 Comments