LATEST

6/recent/ticker-posts

ഒക്ടോബർ ഒന്നുമുതൽ നിർമ്മാണ മേഖയിലെ വാഹനവാടക വർദ്ധിപ്പിക്കും

   കോഴിക്കോട് : ഒക്ടോബർ 1 മുതൽ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന എസ്കവേറ്ററുകൾ, ബാക്ക്ഹോ , ക്രയിൻ , ടിപ്പർ മുതലായ വാഹനങ്ങളുടെ വാടക വർധിക്കുമെന്ന് കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജിജി കടവിലും ജനറൽ സെക്രട്ടറി സമീർബാബുവും അറിയിച്ചു 

സംസ്ഥാന വ്യാപകമായി വാടക വർദ്ധനവിന്റെ ഭാഗമായി ഇന്നലെ മണ്ണ് മാന്തി യന്ത്രങ്ങൾ പണി മുടക്കി സംസ്ഥാനത്തെ 14 ജില്ലകളിലും മണ്ണ് മാന്തി യന്ത്രങ്ങളുടെ റാലിയും നടത്തി .

സംസ്ഥാനത്തെ സർക്കാർ വർക്കുകളിൽ 50% എങ്കിലും അതാത് പ്രതേശത്തെ വാഹനങ്ങൾക്ക് പ്രാതിനിദ്യം നൽകണമെന്നും ceoa സംസ്ഥാന കമ്മറ്റി സർക്കാരിനോട് അവശ്യപെട്ടു 
ജെസിബി, ഹിറ്റാച്ചി, ടിപ്പർ, ക്രൈൻ എന്നിവയുടെ നിലവിലെ വാടകയിൽ 10% മുതൽ 20% വരേ വർദ്ധനവ് ഒക്ടോബർ ഒന്ന് മുതൽ നടപ്പിൽ വരുമെന്ന് ഭാരവാഹികൾ അറിയിച്ചു

കോഴിക്കോട് നടത്തിയ വാർത്ത സമ്മേളനത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിൻസ് മാത്യു കൂടരഞ്ഞി, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ കളൻതോട്, ട്രഷറർ രാജൻ കക്കോടി എന്നിവർ പങ്കെടുത്തു

Post a Comment

0 Comments