*കോഴിക്കോട്* 12.360 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ ബാലുശ്ശേരി പോലീസിന്റെ പിടിയിലായി. ഉള്ള്യേരി പറമ്പിന്‍മുകളില്‍ താമസിക്കുന്ന കോക്കല്ലൂര്‍ കുറുവച്ചാലില്‍ നാസറിന്റെ മകന്‍ മന്‍ഷിദ്, കുന്നത്തറ ഷാന്‍ മഹലില്‍ മുഹമ്മദ് ഷനൂന്‍ എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവിന്റെ കീഴിലെ നാര്‍കോട്ടിക് സ്‌ക്വാഡും, പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാറിന്റെ കീഴിലെ സ്‌ക്വാഡും ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദിനേശ് ടി.പി.യുടെ മേല്‍ നോട്ടത്തില്‍ എസ്‌ഐ ഗ്രീഷ്മ പി.എസിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ അബ്ദുള്‍ കരീം, മുഹമ്മദ് ഷമീര്‍ ഇ.കെ., ഫൈസല്‍ എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
പ്രതികള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം, പനായി മുതുവത്ത് നിന്നാണ് വാഹനം പരിശോധിച്ചത്. പ്രതികളില്‍ നിന്നും 12.500 ഗ്രാം എംഡിഎംഎയും 7000 രൂപയും നിരവധി മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.
പ്രതികള്‍ ഉപയോഗിച്ച ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിക്ക് കൈമാറി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ബാലുശേരി പോലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
0 Comments