LATEST

6/recent/ticker-posts

ചികിത്സയിലായിരുന്ന എം കെ മുനീർ ആശുപത്രി വിട്ടു



കോഴിക്കോട്: ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഡോ. എം കെ മുനീർ എംഎൽഎ വീട്ടിലേക്ക് മടങ്ങി. പ്രാർത്ഥനകളും കരുതലും കാരുണ്യവും നൽകി കൂടെ നിന്നവർക്ക് നന്ദി അറിയിച്ച്, മുനീർ തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ആശ്വാസ വിവരം പങ്കുവെച്ചത്.

നിങ്ങൾ ചൊരിഞ്ഞ സ്‌നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി പറയാൻ തനിക്ക് വാക്കുകളില്ല. ജീവിതം ഒരു പ്രയാണമാണ്. ചിലപ്പോഴത് തീർത്തും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക് നമ്മെ നയിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനകൾ ഒരു കവചം പോലെ എന്നെ പൊതിഞ്ഞു നിന്നു. ആശുപത്രിയുടെ വാതിലുകൾ കടന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, ഒരു ജനത എന്നോട് കാണിച്ച സ്‌നേഹത്തിനും കരുതലിനും കാരുണ്യത്തിനും അനിർവചനീയമായ കടപ്പാട് അറിയിക്കുന്നുവെന്ന് മുനീർ കുറിച്ചു.

രോഗവിവരം അറിഞ്ഞ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രാർത്ഥനകൾ കൊണ്ടും സ്‌നേഹം കൊണ്ടും തന്നെ പുതച്ചു മൂടിയ പ്രിയപ്പെട്ടവർ, സഹപ്രവർത്തകർ, പണ്ഡിതന്മാർ, ഗുരുതുല്യരായ രാഷ്ട്രീയ നേതാക്കൾ, സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ, എല്ലാ മതസംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ത്യക്ക് അകത്തും പുറത്തും നടന്ന ശക്തമായ പ്രാർത്ഥനകളാണ് യഥാർത്ഥത്തിൽ തനിക്ക് പുതുജീവൻ നൽകിയതെന്നും അതാണ് മറ്റൊരു ജന്മം പോലെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിച്ചതെന്നും അദ്ദേഹം പറയുന്നു.

Post a Comment

0 Comments