കൂടത്തായി :
ആറു വർഷമായി ഒരു പ്രദേശത്തെ ശുദ്ധവായുവും ശുദ്ധജലവും ഇല്ലാതാക്കിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കമ്പനിക്കെതിരെ സമര സമിതി നടത്തിയ സമരത്തിന്റെ പേരിൽ അർദ്ധരാത്രികളിൽ വീടുകൾ റൈഡ് ചെയ്‌ത് സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തുന്ന പോലീസിന്റെ കിരാതമായ നടപടിയിൽ കൂടത്തായി ടൗൺ മുസ്‌ലിം ലീഗ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് കുത്തക കമ്പനികളുടെ അടിമകളെ പോലെയാണ് പെരുമാറുന്നത് എന്നും യോഗം വിലയിരുത്തി. കാദിരി ഹാജി, എ.കെ. അസീസ് , പി.പി. കുഞ്ഞമ്മദ്, ജാഫർ പി.കെ., സുഹൈൽ, ഇബ്രാഹീം പി.കെ. എന്നിവർ സംസാരിച്ചു.
0 Comments