LATEST

6/recent/ticker-posts

സമസ്ത നൂറാം വാർഷികം; കുണിയയിലെ മഹാ നഗരി സജ്ജീകരിച്ച് വിഖായ ടീം


കാസർഗോഡ് (കുണിയ): 2026 ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലകോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷീക മഹാ സമ്മേളന നഗരി ഒരുക്കി എസ്.കെ.എസ്.എസ്.എ ഫ് വിഖായ ടീം.നാടിൻ്റെ അഷ്ട ദിക്കുകളിൽ നിന്നും എത്തി ചേർന്ന നൂറ് കണക്കിന് വിഖായ പ്രവർത്തകരാണ് നാട്ടുകാരുടെ മനം കവർന്നത്. പ്രധാനമായും ലക്ഷങ്ങൾ പങ്കെടുക്കുന്ന പൊതു സമ്മേളന നഗരി കേന്ദ്രീകരിച്ചാണ് ശ്രമദാന പ്രവർത്തന ങ്ങൾ നടന്നത്. ക്യാമ്പ്, എക്സ്പോ എന്നിവ നടക്കുന്ന സൈറ്റുകളും സജ്ജീകരിച്ചു. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനമായ കർണ്ണാടക യിൽ നിന്നും രാവിലെ മുതൽ നൂറ് കണക്കിനു വിഖായ പ്രവർത്തകരാണ് കുണിയയിൽ എത്തി ച്ചേർന്നത്. ലോകം കാത്തിരിക്കുന്ന ഒരു മഹാ സമ്മേളനത്തിൻ്റെ ഭാഗമായി സേവനം ചെയ്യാൻ കഴിഞ്ഞതിലുള്ള ആത്മ സംതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് രാവിലെ മുതൽ വൈകുന്നേരം വരെ അവർ സേവന നിരതരായത്. സമസ്ത കേന്ദ്ര മുശാവറ അംഗവും സ്വാഗത സംഘം വളണ്ടിയർ കമ്മിറ്റി ചെയർമാനുമായ പി. വി.അബ്ദുൽ സലാം ദാരിമി ആലമ്പാടി ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജരും നൂറാം വാർഷികം കോഡിനേറ്ററുമായ കെ. മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷനായി. എസ്. കെ. എസ്. എസ്. എസ്.എഫ് സംസ്ഥാന ജനറസെക്രട്ടറി ഒ. പി.അഷ് റഫ് ആമുഖ പ്രഭാഷണം നടത്തി.സയ്യിദ് ഷുഹൈബ് തങൾ,സയ്യിദ് ഫഖറുദ്ദീൻ തങ്ങൾ കണ്ണം തളി,എസ്.കെ.എസ്.എഫ്
സംസ്ഥാന ട്രഷറർ അയ്യൂബ് മാസ്റ്റർ മുട്ടിൽ, മുൻ ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, മൊയ്തു നിസാമി കണ്ണൂർ, സി. കെ. കെ. മാണിയൂർ , ഇസ്മായിൽ ഹാജി എടച്ചേരി, ഡോ.ഷഫിഖ് വഴിപ്പാറ, ഇബ്രാഹീം ഹാജി കുണിയ, എം. എ. എച്ച്. മഹ്മൂദ്, എഞ്ചിനിയർ ഷരീഫ് ഹാജി, വിദ്യാഭ്യാസ ബോർഡ് ജനറൽ ബോഡി മെമ്പർ അബൂബക്കർ ഹാജി ദക്ഷിണ കന്നഡ,നിസാർ കുണിയ, കുണിയ ഖതീബ് അബ്ദുൽ ഖാദർ നദ്‌വി, ഹാഷിം ദാരിമി ദേലം പാടി, ഹമീദ് കുണിയ, റഷീദ് ബെളിഞ്ചം,അബ്ദുൽ മജീദ് ദാരിമി പയ്യക്കി, ഇബ്രാഹീം അസ്ഹരി പള്ളങ്കോട്, ഹക്കീം ഫൈസി മണ്ണാർക്കാട് സംസാരിച്ചു. മൊയ്‌തീൻ കുട്ടി യമാനി സ്വാഗത കൺ വീനർ റഷീദ് ഫൈസി നന്ദിയും പറഞ്ഞു


Post a Comment

0 Comments