സംസ്ഥാനത്തെ എസ്ഐആറിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. എസ്ഐആർ സമയക്രമത്തിൽ മാറ്റമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. എസ്ഐആറിനെതിരായ പ്രതിക്ഷേധം കണക്കിലെടുക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.
ചില ബിഎൽഒമാർ ജോലി പൂർത്തിയാക്കിയെന്ന് വ്യക്തമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം നൽകിയത്. സമയക്രമത്തിൽ മാറ്റമില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം. ഫോം അപ്‌ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈ ഫൈ സൗകര്യമുള്ള ഇടങ്ങൾ സജ്ജമാക്കണമെന്ന് കളക്ടർമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രിം കോടതിയെ സമീപിച്ചത്. എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
0 Comments