LATEST

6/recent/ticker-posts

അതിജീവിതയെ അപമാനിച്ചു': രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽതിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് സൈബര്‍ പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്

'

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ അതിജീവിതയെ അപമാനിച്ചുവെന്ന പരാതിയില്‍ രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് സൈബര്‍ പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരത്തെ തൈക്കാട്ടെ എആർ ക്യാമ്പിലേക്ക് എത്തിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതക്കെതിരെ നിരന്തരമായി ആരോപണങ്ങളുന്നയിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കസ്റ്റഡിയിലെടുത്തത്. രാഹുലിന്റെ ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിലായി രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയും അതിജീവിതയെ ആക്ഷേപിക്കുകയും ചെയ്യുന്ന തെളിവുകള്‍ സഹിതമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടി നല്‍കിയ തെളിവുകളും വിശദമായ പരിശോധിച്ചതിന് ശേഷം പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യത്തിലാണ് പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കസ്റ്റഡിയിലെടുത്ത് അല്‍പസമയങ്ങള്‍ക്ക് മുമ്പാണ് രാഹുലിനെ തിരുവനന്തപുരത്തെ എ.ആര്‍ ക്യാമ്പില്‍ എത്തിച്ചത്. വൈകാതെ ചോദ്യം ചെയ്യും. സൈബർ എസിപിയുടെ നേതൃത്വത്തിലായിരിക്കും ചോദ്യംചെയ്യൽ.

Post a Comment

0 Comments