താമരശ്ശേരി ചുരത്തിൽ ക്രെയിൻ മറിഞ്ഞത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.
ലക്കിടയിൽ കവാടത്തിൽ നിന്നും താഴേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്.
ക്രെയിൻ മറിഞ്ഞ സ്ഥലത്ത് റോഡിലേക്ക് ഓയിൽ ഒഴുകിയത് കാരണം വാഹനങ്ങൾ കടന്ന് പോവുകയില്ല. ഓയിൽ റോഡിൽ നിന്നും നീക്കം ചെയ്യാൻ ഫയർഫോഴ്‌സ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
അപകടത്തിൽ പെട്ട ക്രെയിൻ ഉയർത്താനുള്ള ക്രെയിൻ ചുരം കയറി വരുന്നതേ ഉള്ളു. ചുരത്തിലുള്ള ഗതാഗത തടസം കാരണമാണ് ക്രെയിൻ എത്താൻ വൈകുന്നത് എന്നാണ് അറിയാൻ സാധിച്ചത്.
അപകടത്തിൽ പെട്ട ക്രെയിൻ ഉയർത്തി കഴിഞ്ഞാൽ ഇന്ന് മരം ലോറിയിലേക്ക് കയറ്റുന്ന ജോലികൾ തുടരാൻ സാധ്യത ഉണ്ടാവില്ല എന്നും അറിയാൻ സാധിച്ചിട്ടുണ്ട്.
ലക്കിടിയിൽ വാഹനങ്ങളുടെ വലിയ നിരതന്നെയുണ്ട്.
0 Comments