കൂടത്തായി - കൂടത്തായിയിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകുന്നേരം കനത്ത മഴയും ചുഴലികാറ്റിലും മരങ്ങളും തെങ്ങും കടപുഴകി വീണു.
വൈകുന്നേരേത്തോട് കൂടി ആഞ്ഞടിച്ച ചുഴലികാറ്റിൽ വീടുകളുടെ മുകളിലേക്കും ഇലക്ട്രിക് പോസ്റ്റിലേക്കും മരങ്ങൾ കടപുഴകി വീണു . പുറായിൽ - കാക്കോഞ്ഞി - മണിമുണ്ട - തട്ടാഞ്ചേരി ഭാഗങ്ങിലാണ് കാറ്റ് വീശയത് , രാത്രിയോട് കൂടിയാണ് ചില ഭാഗങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കാൻ കഴിഞ്ഞത് . വൈറ്റ് ഗാർഡ് - കിംങ്ങ്സ് പുറായിൽ എന്നീ സംഘടനകളും നാട്ടുകാര്യം ചേർന്ന് പ്രദേശങ്ങളിലെ കാറ്റിൽ വീണ മരങ്ങൾ മുറിച്ച് മാറ്റി.
0 Comments