LATEST

6/recent/ticker-posts

അതീഖ് റഹ്മാൻ വധക്കേസ് : 14 വര്‍ഷത്തിനുശേഷം വിചാരണ ആരംഭിച്ചു



മഞ്ചേരി: അരീക്കോട് കുനിയില്‍ അതീഖ് റഹ്മാൻ വധക്കേസിന്റെ വിചാരണ ഇന്നലെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജ് എസ്.സൂരജ് മുമ്പാകെ ആരംഭിച്ചു. നാളെ കൊലപാതകത്തിന് 14 വർഷം പൂർത്തിയാകാനിരിക്കെയാണ് വിചാരണ ആരംഭിക്കുന്നത്. 2012 ജനുവരി അഞ്ചിനായിരുന്നു കുനിയില്‍ നടുപ്പാട്ടില്‍ അതീഖ് റഹ്മാൻ കൊല്ലപ്പെട്ടത്.ഫുട്ബോള്‍ ടൂർണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട നിസാര തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊളക്കാടൻ ആസാദ്, കൊളക്കാടൻ അബൂബക്കർ, കൊളക്കാടൻ ഗുലാം ഹുസൈൻ, ഗുലാം പാഷ, അബ്ദുനാസർ, ഫൈസിർ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ കൊളക്കാടൻ ആസാദും സഹോദരൻ അബൂബക്കറും പിന്നീട് കൊല്ലപ്പെട്ടു. ഈ കേസിലെ 12 പ്രതികളെ ഇതേ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ ശിക്ഷിച്ചിരുന്നെങ്കിലും ഇതിലേക്ക് നയിച്ച അതീഖ് റഹ്മാൻ വധക്കേസിലെ വിചാരണ തുടങ്ങാൻ കഴിഞ്ഞിരുന്നില്ല.2012ല്‍ മഞ്ചേരി പോലീസ് ഇൻസ്പെക്ടറായിരുന്ന ദേവദാസ് കുറ്റപത്രം സമർപ്പിക്കാനിരിക്കെ സ്ഥലം മാറിപ്പോയി. ഇതോടെ വിചാരണ നടപടികള്‍ വൈകി. 2015ല്‍ അതീഖിന്റെ ഭാര്യ റുബീനയും സഹോദരൻ ഷറഫുദീനും മൂന്ന് തവണ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചതോടെയാണ് 2015ല്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കുറ്റപത്രം സമർപ്പിച്ചത്.ഹൈക്കോടതിയുടെ നിർദേശ പ്രകാരം സർക്കാർ നിയമിച്ച തലശേരി സ്വദേശിയായ അഡ്വ. പി.സി. നൗഷാദാണ് കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ സി. ശ്രീധരൻ നായർ, എം. രാജേഷ്, പി. അശ്വിനി, സല്‍മാനുല്‍ ഫാരിസ് എന്നിവർ ഹാജരായി. കൊലപാതകത്തിന്റെ ദൃക്സാക്ഷിയും കൊല്ലപ്പെട്ട അതീഖ് റഹ്മാന്റെ സുഹൃത്തും അയല്‍വാസിയുമായ മുജീബ് റഹ്മാനെയാണ് ഇന്നലെ വിസ്തരിച്ചത്. വിസ്താരം നാളെ തുടരും.

Post a Comment

0 Comments