പത്തനംതിട്ട: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ ബലാത്സംഗക്കേസാണിത്. ഇന്നലെ അർദ്ധരാത്രിയോടെ പാലക്കാട്ടെ സ്വകാര്യ ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ പത്തനംതിട്ട എ.ആർ. ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബലാത്സംഗം, ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിങ്ങനെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. രാത്രി വൈകി നടന്ന നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കനത്ത പോലീസ് കാവലിൽ എംഎൽഎയെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയത്.
0 Comments