LATEST

6/recent/ticker-posts

അബൂദബി വാഹനാപകടം മരണം അഞ്ചായി; ചികില്‍സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

*അബൂദബി:* അബൂദബിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി അബ്‌ദുൽ ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുല്ലത്തീഫ്(7)ആണ് മരിച്ചത്. അസാമിന്റെ മൂന്ന് സഹോദരങ്ങളും അപകടത്തിൽ മരിച്ചിരുന്നു. അബൂദബിയിൽ മലയാളികൾ സഞ്ചരിച്ച കാറപകടത്തിൽ ഈ കുടുംബത്തിലെ മൂന്ന് കുഞ്ഞുങ്ങളടക്കം നാലുപേർ മരിച്ചിരുന്നു. അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപെടുകയായിരുന്നു. ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം സ്വദേശിനിയും മരിച്ചിരുന്നു.

കോഴിക്കോട് സ്വദേശിയും ദുബൈയിൽ വ്യാപാരിയായ അബ്‌ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്. അബ്ദുൽ ലത്തീഫിൻ്റെ മക്കളായ അഷസ്(14), അമ്മാർ(12), അയാഷ്(5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനിയായ ബുഷറയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അബ്‌ദുൽ ലത്തീഫും ഭാര്യയും മാതാവും നിലവിൽ ചികിൽസയിലാണ്. ചികിൽസയിലുണ്ടായിരുന്ന ഒരു കുട്ടിയാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെഅപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

Post a Comment

0 Comments