*പാലക്കാട്* : തിരക്കേറിയ റോഡിലിരുന്ന് സ്ത്രീയുടെ നിസ്കാരം. പാലക്കാട് ഐഎംഎ ജംഗ്ഷനിലാണ് സംഭവം. കുടുംബ സ്വത്തിനെക്കുറിച്ചുള്ള തർക്കം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് റോഡിൽ നിസ്കരിച്ചതെന്നാണ് സ്ത്രീയുടെ വിശദീകരണം. ഇവരെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗതം തടസപ്പെടുത്തിയതിന് പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം. കോയമ്പത്തൂർ കുനിയമ്പത്തൂർ സ്വദേശിയാണ് സ്ത്രീ. ഇന്നലെ ഉച്ചയോടെയായിരുന്നു നടുറോഡിൽ 'പ്രതിഷേധ' രൂപത്തിലുളള നിസ്കാരം. ചീറിപ്പായുന്ന വാഹനങ്ങൾക്ക് നടുവിൽ റോഡിലിരുന്ന് നിസ്‌കരിക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. പൊലീസും വാഹനങ്ങളിലുണ്ടായിരുന്ന ഡ്രൈവർമാരും ഇടപെട്ട് ഇവരെ റോഡിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
0 Comments