LATEST

6/recent/ticker-posts

വി. കുഞ്ഞികൃഷ്ണൻ പുറത്ത്; പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സി.പി.എം

 *കണ്ണൂർ* : പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി. കുഞ്ഞികൃഷ്‌ണനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. 

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനാണ് നടപടി ജില്ല കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തത്. നടപടി 27ന് പയ്യന്നൂരിലെ പാർട്ടി അംഗങ്ങളുടെ യോഗം വിളിച്ച് റിപ്പോർട്ട് ചെയ്യും. പുറത്താക്കലിന് പിന്നാലെ ലോക്കൽ, ജനറൽ ബോഡി യോഗങ്ങൾ ചേരാനും തീരുമാനമായിട്ടുണ്ട്.

ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എക്കെതിരെ കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. കുഞ്ഞികൃഷ്ണൻ പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്നാണ് എം.വി. ജയരാജന്റെ വാദം. 

പാർട്ടി അന്വേഷിച്ച് ക്രമക്കേടില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഫണ്ട് പിരിവിന്റെ പേരിൽ ധനാപഹരണം നടത്തിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. കുഞ്ഞികൃഷ്ണൻ പറഞ്ഞ കാര്യങ്ങളിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. 

ആരും വ്യക്തിപരമായി ധനാപഹരണം നടത്തിയിട്ടില്ല എന്നാണ് പാർട്ടി കണ്ടെത്തലെന്നും ജയരാജൻ വ്യക്തമാക്കി. പാർട്ടിയുടെ നിലപാടിന് യോജിക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരെ ഒരു രീതിയിലും വെച്ചുപൊറുപ്പിക്കില്ലെന്നാണ് കെ.കെ. രാഗേഷ് പറഞ്ഞത്.

Post a Comment

0 Comments