LATEST

6/recent/ticker-posts

ഒരു മണിക്കൂറിൽ ചർച്ചയില്ലാതെ സഭ ചുട്ടെടുത്തത്' ഏഴ് ബില്ലുകൾ



 *തിരുവനന്തപുരം* : പിരിയാനുള്ള തിരക്കിൽ പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഒരു മണിക്കൂറിനിടെ 'ചുട്ടെടുത്തത്' ഏഴ് ബില്ലുകൾ. ഇതിൽ ഒന്ന് ധനകാര്യ ബില്ലും മറ്റൊന്ന് ധനവിനിയോഗ ബില്ലുമാ യിരുന്നെങ്കിൽ അഞ്ചെണ്ണം നിയമനിർമാണമായിരുന്നു.

ഒരാൾ കേരളീയനെന്ന് സംസ്ഥാന സർക്കാർ സാക്ഷ്യ പ്പെടുത്തി നൽകുന്ന കേരള നേറ്റിവിറ്റി കാർഡ് ബില്ലാണ് സഭ തിടുക്കപ്പെട്ട് പാസാക്കിയവയിൽ ഒന്ന്. മതിയായ ച ർച്ചയില്ലാതെ സഭ ബില്ലുകൾ പാസാക്കുന്നതിനെതിരെ 'ദോശ ചുടുന്ന ലാഘവത്തിൽ ബില്ലുകൾ ചുട്ടെടുക്കരു തെന്ന് മുതിർന്നഅംഗങ്ങളിൽനിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. എന്നാൽ, പ്രതിപക്ഷ ബഹളത്തിനും ബ ഹിഷ്കരണത്തിനും പിന്നാലെഒരുചർച്ചയുമില്ലാതെയാണ് സർക്കാർ ബില്ലുകൾ കൂട്ടത്തോടെ കൊണ്ടുവന്ന്പാസാക്കിയത്.

സംസ്ഥാന സർക്കാറിൻ്റെ വിവിധ സേവനങ്ങൾക്കും സാമൂഹികആവശ്യങ്ങൾക്കും ഉപയോഗിക്കാനാകും വിധംആധികാരികരേഖയായിഅംഗീകരിക്കുന്നതാണ് നേറ്റി വിറ്റി കാർഡ്. ബിൽസഭപാസാക്കിയെങ്കിലുംഗവർണർഅംഗീകരിക്കുമോഎന്നത്,നിർണായകമാണ്. നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിൻ്റെ മാതൃക ഉൾ ക്കൊണ്ടാണ്നേറ്റിവിറ്റി കാർഡ് നൽകുക. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് കാർഡിന്അർഹതയുണ്ടാവില്ലെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. തൊഴിൽ സംബന്ധമായോ,ജീവനോപാധി സംബന്ധമായോ മറ്റു കാരണങ്ങളാലോ, മാതാപിതാക്കളോ പൂർവികരോ കേരളത്തിന് പുറത്താ യിരിക്കുമ്പോൾ അവിടെ ജനിച്ചവരെയും (വിദേശ പൗരത്വം ലഭിക്കാത്തവരെ) നേറ്റീവ് ആയി കണക്കാക്കും.

തഹസിൽദാറാണ് കാർഡ് അനുവദിക്കുകയെങ്കിലും ഇതു സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫിസിൽ സൂക്ഷിക്കും. സർക്കാർ കാലാകാലങ്ങളിൽ ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് ഉപയോഗിക്കാൻ വിജ്ഞാപന മിറക്കാൻ സർക്കാറിന്അധികാരമുണ്ടാകും. ജൈവ വൈവിധ്യ ബോർഡിലെനിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ, അഡ്വക്കറ്റ് ക്ലർക്ക് ക്ഷേമനിധി ബിൽ, അഭിഭാഷക ക്ഷേമനിധി ബിൽ, കള്ളിൽനിന്ന് വിനാഗിരിയടക്കമുള്ള മൂല്യവർധിതഉൽപന്നങ്ങളുണ്ടാക്കാൻവഴിയൊരുക്കുന്നഅബ്‌കാരിനിയമഭേദഗതി ബിൽ എന്നിവയും സഭ ചർച്ചയില്ലാതെ പാസാക്കി.

Post a Comment

0 Comments