LATEST

6/recent/ticker-posts

വീണാ ജോർജിന്റേത് മോണോ ആക്ട് പ്രകടനം’; മന്ത്രിക്കെതിരെ അലോഷ്യസ് സേവ്യർ; റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് കെ.എസ്.യു

കോഴിക്കോട്: കണ്ണൂരിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങളിൽ മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സ്കൂൾ കാലഘട്ടത്തിലെ മോണോ ആക്ട് വിജയിയുടെ മികവോടെയാണ് മന്ത്രി കണ്ണൂരിൽ അഭിനയിച്ചു തകർത്തതെന്ന് അദ്ദേഹം പരിഹസിച്ചു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കെ.എസ്.യു. പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ലെന്നും റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എസ്.യു. പ്രവർത്തകർ കരിങ്കൊടിയുമായി ചെന്നു എന്നത് യാഥാർത്ഥ്യമാണ്. നാലോ അഞ്ചോ പ്രതിഷേധക്കാരെത്തിയപ്പോൾ മന്ത്രിക്ക് സംരംക്ഷണം ഒരുക്കിയത് 25 ഓളം പോലീസുകാരാണ്. മന്ത്രിക്കരികിൽ പ്രതിഷേധക്കാരെത്താതിരിക്കാൻ പോലീസുകാർ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സമരക്കാർക്കെതിരെ ആക്രോശിച്ചെത്തിയത് മന്ത്രി വീണാ ജോർജാണ്. കെ.എസ്.യു. പ്രവർത്തകരെ മന്ത്രി അസഭ്യം പറഞ്ഞു.

റെയിൽവേ സ്റ്റേഷനിൽ വെച്ച് പരിക്കേറ്റതായി രണ്ട് ദിവസം മുമ്പ് നടന്ന ദേശാഭിമാനിയുടെ പരിപാടിയിൽ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ഇന്ന് മട്ടന്നൂരിൽ നടന്ന പരിപാടിയിലും മന്ത്രിയുടെ കൈയിൽ ആ പരിക്കുണ്ട്. കെ.എസ്.യു. പ്രവർത്തകർ കയ്യേറ്റം ചെയ്തിട്ടല്ല മന്ത്രിക്ക് പരിക്കേറ്റത്. കെ.എസ്.യു. പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ഏതെങ്കിലും ദൃശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിന്റെ ആരോഗ്യമോഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഏന്തെങ്കിലും രോഗവുമായി ആശുപത്രിയിലേക്ക് കടന്നു ചെല്ലുന്ന സാധാരണക്കാരന് മാന്യമായ ചികിത്സ കേരളത്തിലെ ആശുപത്രികളിൽ ലഭിക്കുന്നില്ല. കൈക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചെല്ലുന്ന രോഗിക്ക് കണ്ണിന് ശസ്ത്രക്രിയ നടത്തുന്നു. നിസ്സാര രോഗവുമായെത്തുന്നവർ മൂക്കിൽ പഞ്ഞിവെച്ച് മടങ്ങുന്ന ഗതികേടിലൂടെയാണ് കടന്നുപോകുന്നതെന്നും അലോഷ്യസ് സേവ്യർ വിമർശിച്ചു.


Post a Comment

0 Comments