LATEST

6/recent/ticker-posts

പ്രവാസികൾ കേരളത്തിന്റെ പുരോഗതിയിൽ നിർണ്ണായാക പങ്ക് വഹിച്ചവർ. വി എം ഉമ്മർ മാസ്റ്റർ.

ഓമശ്ശേരി. പ്രവാസികൾ കേരളത്തിന്റെ സാമൂഹ്യ പുരോഗതിയിലും സാമ്പത്തിക അഭിവൃദ്ധിയിലും നിർണ്ണായക പങ്കു വഹിച്ചവരാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി എം ഉമ്മർ മാസ്റ്റർ പറഞ്ഞു. വെളിമണ്ണ ജിസിസി കെഎംസിസി സംഘടിപ്പിച്ച റമദാൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ എം സി സി എക്സിക്യൂട്ടീവ് അംഗം സി ഷമീർ ഏറ്റു വാങ്ങി.
ജിസിസി കെഎംസിസി പ്രസിഡന്റ്‌ കെ കെ മജീദ് അധ്യക്ഷത വഹിച്ചു.മഠത്തിൽ റഷീദ് സ്വാഗതം പറഞ്ഞു. സാദത്ത് മാസ്റ്റർ അവലോകന പ്രസംഗം നടത്തി. ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനവ്വർ സാദത്ത് പുനത്തിൽ,കെ ഇബ്രാഹിം മാസ്റ്റർ, സർത്താജ് അഹമ്മദ്‌, പി കെ കുഞ്ഞി മൊയ്‌ദീൻ ഹാജി, ടിസി സി കുഞ്ഞി മുഹമ്മദ്‌,സി ഇബ്രാഹിം മാസ്റ്റർ, ടി കെ സഫീറുൽ അക്ബർ,സീനത്ത് തട്ടാഞ്ചേരി,
നാസർ ആശാരിക്കൽ,കെ കെ കബീർ, എൻ മജീദ്,എ കെ യൂസുഫ്, എ കെ ബഷീർ,ജബ്ബാർ ടി കെ, നസ്റുദ്ധീൻ എം സി സംസാരിച്ചു.

പി ടി സൈദലവി, മജീദ് എൻ,ഗഫൂർ ടി, മാലിക് കെ കെ,ഹുസൈൻ കെ ടി,അബ്ബാസ് കെ പി,സുലൈമാൻ മുസ്‌ലിയാർ, മുഹമ്മദ് മുസ്ലിയാർ കരുവാരോട്ടിൽ, റഷീദ് (കോളി), മൊയ്‌ദീൻ സി, തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

0 Comments