തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചത്. 9,06,211 പേര് പട്ടികയിൽ നിന്നും പുറത്തായിട്ടുണ്ട്. https://electoralsearch.eci.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി വോട്ടർമാർക്ക് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.
വോട്ടർ ഐ.ഡി കാർഡ് നമ്പർ, വോട്ടറുടെ പേര്, വോട്ടറുടെ ബന്ധുവിന്റെ പേര്, ജനന തീയതി, ബി.എൽ.ഒക്ക് നൽകിയ മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് വോട്ടർമാർക്ക് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ www.ceo.kerala.gov.in വഴി 'കേരള എസ്.ഐ.ആർ ഫൈനൽ ഇലക്‌ട്രോൾ 2026' എന്ന ലിങ്ക് വഴിയും പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം
0 Comments