കൂടത്തായി :കൂടത്തായി സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ ബാസ്കറ്റ് ബോൾ അക്കാദമിയുടെ ഉദ്ഘാടനം മാനേജർ ഫാ. ബിബിൻ ജോസ് നിർവഹിച്ചു.ഹെഡ് മാസ്റ്റർ തോമസ് അഗസ്റ്റിൻ യോഗത്തിന് സ്വാഗതം നേരുകയും,വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചക്ക് ഇത് ഏറെ പ്രയോജനപ്രധമാവട്ടെ എന്ന് ആശംസിക്കുകയും ചയ്തു.
അക്കാദമി കോർഡിനേറ്റർ സ്കൂൾ കായികഅദ്ധ്യാപകൻ സിബി മാനുവൽ അക്കാദമി പ്രവർത്തനങ്ങൾ വിശദീകരണം നടത്തുകയും, സംസ്ഥാനതലബാസ്കറ്റ് ബോൾ പരിശീലകനായി ഏറെക്കാലം സേവനം ചെയ്യുകയും ഇപ്പോൾ സെന്റ് മേരിസ് അക്കാദമിയുടെ പരിശീലനം ഏറ്റെടുക്കുകയും ച്യ്ത ശ്രീ രാജു. പി.ആന്റണി രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടിനൽകുകയും ചെയ്തു.
പി ടി എ പ്രസിഡന്റ് സത്താർ പുറായിൽ യോഗത്തിന് അധ്യക്ഷതവഹിക്കുകയും സ്റ്റാഫ് സെക്രട്ടറി ശ്രീ സോജി തോമസ് നന്ദി പറയുകയും ചയ്തു.
0 Comments