സമരപന്തലിൽ നടന്ന റാലിയുടെ സമാപന പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതി രക്ഷാധികാരി വി.കെ. ഇമ്പിച്ചിമോയി അധ്യക്ഷനായിരുന്നു. നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാക്ഷണം നിർവ്വഹിച്ചു .
ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അന്ന കുട്ടി ദേവസ്യ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോണി ഇലന്തൂർ, സണ്ണി കാപ്പാട്ടുമല, ഷഹന എസ്.പി, ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷാഹിന റഹ്മത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനവ്വർ സാദത്ത്, കൂടത്തായി വാർഡ് മെമ്പർ ടി.കെ.ജീലാനി, കോടഞ്ചേരി പഞ്ചായത്ത് മെമ്പർമാരായ വിൻസൻ്റ് വടക്കേമുറി, മിനി സണ്ണി, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ അനിൽ മാസ്റ്റർ അഡ്വ : ബിജു കണ്ണന്തറ, റഫീഖ് സക്കരിയ്യ ഫൈസി, സലീം പി.പി., ടി ഇബ്രാഹിം, എ.കെ. അസീസ്, കുഞമ്മദ് പി.പി. റഫീഖ് കൂടത്തായി, അജ്മൽ, സി.പി. ഉണ്ണിമോയി, എന്നിവർ പങ്കെടുത്തു. സമരം ശക്തമാക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
സമരസമിതി നേതാക്കളായ തമ്പി പറകണ്ടം സ്വാഗതവും ഷരീഫ് പള്ളികണ്ടി നന്ദിയും പറഞ്ഞു.
0 Comments