LATEST

6/recent/ticker-posts

ഷാർജയിൽ താമരശ്ശേരി സ്വദേശിയായ കഫ്തീരിയ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു.

ഷാർജ: ഷാർജയിലെ മുത്തീനയിൽ മലയാളിയായ കഫ്തീരിയ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു. താമരശ്ശേരി ചാലക്കര ചാലപ്പടിക്കൽ നിഷാദ് (36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി കരുവൻപൊയിൽ സ്വദേശിയും സഹപ്രവർത്തകനുമായ ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.


കഫ്തീരിയയിൽ ഡെലിവെറി ബോയ് ആണ് നിഷാദ്. പ്രതിയായ ഷമീർ കടയിലെ ജ്യൂസ് മെയ്ക്കറാണ്. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: നഫീസ കൊളങ്ങര തൊടുകയിൽ. ഭാര്യ: ആരിഫ. മക്കൾ: ആദി, ഫാദി.

Post a Comment

0 Comments