മധ്യപൂർവേഷ്യയിൽ സംഘർഷംരൂക്ഷമാകുന്നതിനിടെ, ഇറാന് കടുത്ത മുന്നറിയിപ്പ് നൽകി ഡൊണാൾഡ് ട്രംപ്. സമാധാന ചർച്ചകളിൽ “ഗൗരവമായി സമീപിക്കണം” എന്ന് ടെഹ്റാനോട് ആവശ്യപ്പെട്ട അദ്ദേഹം, വൈകിയാൽ ഫലങ്ങൾ ഗുരുതരമായിരിക്കാമെന്നും മുന്നറിയിപ്പ് നൽകി.
അമേരിക്ക സമർപ്പിച്ച വിശദമായ സമാധാന പദ്ധതിക്കിടയിലും, ഇറാൻ നേരിട്ടുള്ള ചർച്ചകൾ നിരസിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് ഇറാന്റെ നിലപാട് ശക്തമായി വിമർശിച്ചു. “ഇറാനിലെ ചർച്ചക്കാരുടെ സമീപനംവളരെവ്യത്യസ്തവും ‘വിചിത്രവുമാണ്’. അവർ ഒരു കരാറിനായി നമ്മോട് ‘വിനയത്തോടെ അപേക്ഷിക്കുകയാണ്’, അവർ അങ്ങനെ ചെയ്യേണ്ടതുമാണ്, കാരണം സൈനികമായി അവർ പൂർണ്ണമായി തകർന്നിരിക്കുകയാണ്, തിരികെ വരാനുള്ള സാധ്യത ഒന്നുമില്ല. എന്നിട്ടും പൊതുവേദിയിൽ അവർ ‘നമ്മുടെ പ്രമേയം പരിശോധിച്ചുകൊണ്ടിരിക്കുന്നു’ എന്ന് പറയുന്നു. തെറ്റ്!!!” എന്നാണ് അദ്ദേഹം കുറിച്ചത്.
അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകൾപുരോഗമിക്കുകയാണ്പാകിസ്ഥാനിലൂടെസന്ദേശങ്ങൾകൈമാറുന്നു, അതേസമയം തുർക്കിയും ഈജിപ്തും മധ്യസ്ഥ ശ്രമങ്ങളെ പിന്തുണയ്ക്കാൻ മുന്നോട്ടുവരുന്നുവെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. വെടിനിർത്തലിലേക്കുള്ള വഴി തുറക്കുക എന്ന ലക്ഷ്യത്തോടെപാകിസ്ഥാൻ വഴി ഇറാനുമായി 15 പോയിന്റ് നിർദ്ദേശം അമേരിക്കപങ്കുവെച്ചിരുന്നു.
0 Comments