LATEST

6/recent/ticker-posts

‘പി കെ ശശിയെ ഒറ്റപ്പാലത്തും ഷൊർണൂരും മത്സരിക്കാൻ അനുവദിക്കില്ല, എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും’; മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കി അർഷോ




പാലക്കാട്: മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കി പി എം ആർഷോ. പി കെ ശശി അനുകൂലിയായ നേതാവിനെ ആണ് ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയതും അസഭ്യം പറഞ്ഞതും. ഏരിയാ സെക്രട്ടറി ഷാനിഫിന് നേരെയായിരുന്നു വധഭീഷണി. ‘എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും’ എന്നായിരുന്നു ഭീഷണി. പി കെ ശശിയെ ഒറ്റപ്പാലത്തും ഷൊർണൂരും മത്സരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ആർഷോ, ഷാനിഫിനെ അസഭ്യം പറയുകയും ചെയ്തു. എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയും നിലവിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ ആർഷോ കഞ്ചാവ് ഉപയോഗിക്കുന്നതായി സൂചിപ്പിച്ച് പി കെ ശശി പരോക്ഷ വിമർശനം നടത്തിയിരുന്നു. പിന്നാലെയാണ് ഏരിയാ സെക്രട്ടറി ഷാനിഫിനെ വിളിച്ച് അർഷോ വധഭീഷണി മുഴക്കിയത്
സിപിഎം വിമതരുടെ കൺവെൻഷനിൽ പാർട്ടിക്ക് നേരെ രൂക്ഷ വിമർശനം ഉന്നയിച്ചതോടെ പി.കെ ശശിയെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടിയുടെ സംഘടനാ മര്യാദകൾ ലംഘിച്ച് വിമത കൺവെൻഷനിൽ പങ്കെടുത്തതും നേതൃത്വത്തെ പരസ്യമായി അപമാനിച്ചതും വളരെ ഗൗരവമായാണ് സിപിഎം കണ്ടത്. പിന്നാലെയായിരുന്നു പാർട്ടി നടപടി.


Post a Comment

0 Comments