LATEST

6/recent/ticker-posts

കൂടത്തായി പാലത്തിനടുത്ത് അപകടം തുടർക്കഥയാവുന്നു . ഇന്ന് പിക്കപ്പ് വാൻ അപകടത്തിൽ പെട്ടു.

കൂടത്തായി : പൂനൂർ ഭാഗത്തെ ഇറച്ചി കടയിൽ നിന്നും ശേഖരിച്ച വേസ്‌റ്റ് കയറ്റി വന്ന പിക്കപ്പ് വാൻ കൂടത്തായി പാലത്തനടുത്ത് മറിഞ്ഞു
 ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. പൂനൂർ ഭാഗത്ത് നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ അപകടത്തിൽ പെട്ടത്. 

 മൂന്ന് ദിവസം മുമ്പ് പിക്കപ്പ് വാൻ മറിഞ് 5 പേർക്ക് പരിക്കേറ്റിരുന്നു . റോഡിൻ്റെ അശാസ്‌ത്രീയ നിർമ്മാണമാണ് അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നത് . ഒന്നരടിയോളം ഉയരത്തിൽ ആണ് റോഡ് പുതുതായി റീ ടാറിംങ്ങ് നടത്തിയത്.  
പിക്കപ്പ് വാൻ ഡ്രൈവർക്ക് സാരമായ പരിക്കുകളോടെ താമരശ്ശേരി ഗവഃ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

0 Comments