താമരശ്ശേരി: പട്ടികജാതി - വർഗ്ഗ വിഭാഗക്കാരുടെ കാര്യത്തിൽ അവഗണന കാണിക്കുകയും അവരെ വോട്ടുബാങ്കുകളായി കണ്ട് കൊണ്ട് രാഷ്ട്രീയപ്പാർട്ടികളുടെ പിണിയാളുകളാക്കി കൊണ്ട് നടക്കുന്ന കക്ഷി രാഷ്ട്രീയപാർട്ടികൾക്കെതിരെ ശക്തമായ പ്രചരണത്തിന് കേരള പട്ടികജാതി- വർഗ്ഗ ഐക്യ വേദി നേതൃത്വം കൊടുക്കുമെന്ന് സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി പി.ഗോവിന്ദൻ വെളിമണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.കേരള പട്ടികജാതി-വർഗ്ഗ ഐക്യ വേദി താലൂക്ക് , പഞ്ചായത്ത് ഭാരവാഹികളുടെ യോഗം താമരശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നോക്കവിഭാഗത്തിലെ പിന്നോക്ക സംവരണം എന്ന പേരിൽ ഭരണഘടനാ വിരുദ്ധ നടപടിയിലൂടെ 60% മുന്നോക്ക വിഭാഗങ്ങൾക്ക് നൽകുകയും സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്നവർ എന്ത് കൊണ്ടാണ് ജാതി സെൻസസ് നടത്താൻ തയ്യാറാവാതത്. ഒരു മുന്നണികളും പ്രകടനപത്രികയിൽ ജാതി സെൻസസ് നടത്തും എന്നൊര് കാര്യം പരാമർശിക്കാതത്ത് പൊതുസമൂഹം ഫ്യൂഡൽ വ്യവസ്ഥിതിയിലേയ്ക്ക് രാഷ്ട്രീയപാർട്ടികൾ പോവുന്നത് തിരിച്ചറിയാതിരിക്കാനാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. അരമനകളിലും, മത മേലദ്ധ്യക്ഷന്മാർക്കും അവർ വിഭാവനo ചെയ്യുന്നവർക്ക് മാത്രമല്ല നാല് സെന്റിലും, ഉന്നതികളിലും, വിവിധ സ്ഥലങ്ങളിലും ഒറ്റപ്പെടും , കൂട്ടമായും താമസിക്കുന്ന പട്ടികജാതി -വർഗ്ഗവിഭാഗങ്ങൾക്കും വോട്ടുകൾ ഉണ്ടെന്ന് രാഷ്ട്രീയ പാർട്ടിക്കാർ മനസ്സിലാക്കുന്നത് നല്ലതാണെന്നും പി.ഗോവിന്ദൻ ഓർമ്മിപ്പിച്ചു. അസംബ്ലിഇലക്ഷന്റെ ഭാഗമായി പട്ടികജാതി- വർഗ്ഗ കൂട്ടായ്മകൾ, സംഘങ്ങൾ, ഉന്നതികൾ, തുടങ്ങിയിടങ്ങളിൽ ശക്തമായ പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വി.കെ.ബാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചേർന്ന യോഗത്തിൽ യു. ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി. ശിവദാസൻ വെളിലാട്ട് പൊയിൽ ,സന്ദീപ്, സാമിക്കുട്ടി, സുജാത , ശ്രീമതി മടവൂർ , സുജാത വള്ള്യാട്, രജി , ശശികല, നിഷവട്ടോളി,ലീല തുടങ്ങിയവർ സംസാരിച്ചു. ഗോപൻ പട്ടർ ചോല സ്വാഗതവും, വി.കെ.സുനീഷ് നന്ദിയും പറഞ്ഞു.
0 Comments