തെഹ്റാൻ: അമേരിക്കയുടെ എബ്രഹാം ലിങ്കൻ അന്തർവാഹിനിക്ക് നേരെ ക്രൂയിസ് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇക്കര്യത്തിൽ യു.എസ് പ്രതികരിച്ചിട്ടില്ല.
എബ്രഹാം ലിങ്കൻ്റെ ദിശയിലേക്ക് തീരദേശ ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടതായി ഇറാനിയൻ ആർമി പബ്ലിക് റിലേഷൻസ് അറിയിച്ചു. എന്നിരുന്നാലും, അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്റെ മിസൈൽ സംവിധാനങ്ങളുടെ പരിധിയിൽ യു.എസ്.എസ് എബ്രഹാം ലിങ്കൻ പ്രവേശിച്ചാൽ ആക്രമിക്കുമെന്ന് ഇറാനിയൻ നേവി കമാൻഡർ റിയർ അഡ്‌മിറൽ ഷഹ്റാം ഇറാനി മുന്നറിയിപ്പ് നൽകിയതായി സ്റ്റേറ്റ്' ബ്രോഡ്കാസ്റ്റർ പ്രസ് ടിവി റിപ്പോർട്ട് ചെയ്തിരുന്നു. കപ്പൽ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
*ട്രംപിന്റെ സ്വീകാര്യത ഇടിഞ്ഞു*
യു.എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന്റെ പൊതുജന സ്വീകാര്യതയിൽ വൻ ഇടിവെന്ന് അഭിപ്രായ സർവേ. ഇറാനുമായുള്ള സംഘർഷവും രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളുമാണ് ട്രംപിനോടുള്ള പൊതുജനങ്ങളുടെ അതൃപ്തി വർധിക്കാൻ കാരണം. ഇതോടെ ട്രംപിൻ്റെ സ്വീകാര്യത റേറ്റിങ് എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതായി റോയിട്ടേഴ്സ് ഇപ്സോസ് സർവേ പറയുന്നു.
-
0 Comments