LATEST

6/recent/ticker-posts

ജയിക്കുന്നത് ആരൊക്കെ? കണക്കുകള്‍ കൂട്ടികിഴിക്കാന്‍ സിപിഎം; 5 മന്ത്രിമാരുടെ ജയത്തില്‍ ആത്മവിശ്വാസം.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയസാധ്യത അവലോകനത്തിനായി സിപിഎം സംസ്ഥ‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ബൂത്ത് അടിസ്ഥ‌ഥാനത്തിൽ മണ്ഡലം കമ്മിറ്റികൾ തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറിയേറ്റിന് ലഭിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും തിരിച്ചടി ഉണ്ടാകാമെങ്കിലും തെക്കൻ കേരളത്തിൽ കാര്യമായ സീറ്റ് നഷ്ടമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. മന്ത്രിമാരായ പി.രാജീവ്, വീണ ജോർജ്, ആർ ബിന്ദു, മുഹമ്മദ് റിയാസ്, എം.ബി രാജേഷ് ഉൾപ്പെടെയുള്ളവർ ജയിച്ചേക്കും എന്ന് ജില്ലാ ഘടകങ്ങൾ വിലയിരുത്തിയിരുന്നു. പല ജില്ലകളിൽ നിന്നുമുള്ള കണക്കുകൾ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിശകലനം ചെയ്യും. ഇന്നലെ ചേർന്ന സിപിഐ നിർവാഹകസമിതിയിൽ ചെറിയ മാർജിനിൽ സർക്കാർ ഭരണം തുടരാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തിയത്.

ഭരണം നിലനിർത്താൻ കഴിയുന്നവിധം ഫലം അനൂകൂലമാകുമെന്ന് സിപിഎം ജില്ലാ ഘടകങ്ങളുടെ വിലയിരുത്തൽ. വടക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും പല മണ്ഡലങ്ങളിലും അപ്രതീക്ഷിത തിരിച്ചടിയുണ്ടാകാമെങ്കിലും തെക്കൻകേരളത്തിൽ വലിയ തിരിച്ചടിയുണ്ടാവില്ലെന്നാണ് ബൂത്ത് കമ്മിറ്റികളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

യുഡിഎഫ് തരംഗമെന്ന് വിലിയിരുത്താതെ പൊതുസാഹചര്യവും സാമൂദായിക സമവാക്യങ്ങളും സ്‌ഥാനാർഥികളുടെ ജനകീയതയും നോക്കിയാണ് സിപിഎം വിലയിരുത്തൽ. കണ്ണൂര് കോട്ടയിൽ വിള്ളൽ വീഴില്ലെന്നും 11 ൽ 9 സീറ്റ് നേടുമെന്നും പാർട്ടി വിലയിരുത്തുന്നു. കെ.കെ ശൈലജ പേരാവൂരിൽ പരാജയപ്പെടാനുള്ള സാധ്യതയാണുള്ളത്. ഇരിക്കൂറം സിപിഎമ്മിന് പിടിച്ചെടുക്കാനാവില്ല.

ബിജെപിയുമായി ഡീൽ ആരോപണം ഉയർന്ന പാലക്കാട് എൻ എം ആർ റസാഖ് രണ്ടാമത് വരുമെന്നും ശോഭാ സുരേന്ദ്രൻ മൂന്നാമത് പോകുമെന്നും വിലയിരുത്തി. കോങ്ങാടും മലമ്പുഴയും തൃത്താലയും ഉൾപ്പടെ 10 സീറ്റും നിലനിർത്തുമെന്ന് അസാധാരണ വിലയിരുത്തലും സിപിഎം നടത്തുന്നു. കോഴിക്കോട് സൗത്ത്, നാദാപുരം, തിരുവമ്പാടി എന്നീ സീറ്റുകൾ നഷ്ടമാകുമെന്നും മുഹമ്മദ് റിയാസിന്റെ ബേപ്പൂരും എകെ ശശീന്ദ്രൻ്റെ എലത്തൂരും ഉൾപ്പടെ 8 സീറ്റുകൾ വിജയിക്കുമെന്നാണ് കോഴിക്കോട് ജില്ലയിലെ വിലയിരുത്തൽ. മധ്യകേരളത്തിലെ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ.

എറണാകുളത്തെ അഞ്ച് സിറ്റിങ് സീറ്റുകൾക്ക് പുറമേ തൃപ്പൂണിത്തുറ പിടിച്ചെടുക്കാനാവും. പക്ഷെ ഇടുക്കിയിലും ആലപ്പുഴയിലും നഷ്ടമാണ്ടാവും.

ഉടുമ്പൻചോല അമ്പലപ്പുഴ അരൂർ കുട്ടനാട് സീറ്റുകൾ നഷ്‌ടമായാക്കാം. സിപിഐ മൽസരിച്ച തൃശൂർ സീറ്റ് തോൽക്കാമെങ്കിലും ആ ജില്ലയിൽ സിപിഎം സിറ്റിങ് സീറ്റുകളിൽ എല്ലാം ജയിക്കും എന്നാണ് സെക്രട്ടേറിയറ്റിന്റെ അസാധാരണ വിലയിരുത്തൽ. കോട്ടയത്ത് സിറ്റിങ് സീറ്റുകൾ അഞ്ചും നിലനിർത്തുന്നതിനൊപ്പം പാലാ പിടിച്ചെടുക്കുമെന്നും പാർട്ടി കരുതുന്നു. തെക്കൻ കേരളത്തിൽ കാര്യമായ ഇടിവുണ്ടാവില്ലെന്നാണ് വിലയിരുത്തൽ. ആറൻമുളയിൽ വീണാ ജോർജും തിരുവല്ലയിൽ മാത്യു ടി തോമസും ഉൾപ്പടെ അഞ്ചു സിറ്റിങ് സീറ്റും നിലനിർത്തുമെന്നാണ് പാർട്ടിയുടെ ബൂത്ത് തല കണക്ക്. വീണയുടെ ഭൂരിപക്ഷം 7000 വരെ എത്തിയേക്കാം.

കൊല്ലം ജില്ലയിൽ 5 സീറ്റുകൾ വരെ നഷ്ടമായേക്കാം. കരുനാഗപ്പള്ളിയും കുണ്ടറയും വിജയിക്കില്ല. ചവറ, കുന്നത്തൂർ, കൊല്ലം എന്നിവ നഷ്ടമായേക്കാം. കെ ബി ഗണേഷ് കുമാറിന്റെ പത്താനാപുരത്തും കടുത്ത മൽസരം നടന്നു. തലസ്‌ഥാന ജില്ലയിൽ കുടത്ത മൽസരം നടന്ന നേമവും കഴക്കൂട്ടവും ഉൾപ്പടെ 9 സീറ്റുകൾ വരെയാണ് സിപിഎം വിജയം പ്രതീക്ഷിക്കുന്നത്. വി ശിവൻകുട്ടി നേമത്ത് നാലായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ചേക്കാം. തിരുവനന്തപുരം അരുവിക്കര,കാട്ടാക്കട, നെയ്യാറ്റിൻകര സീറ്റുകൾ ആണ് നഷ്‌ടമാകാൻ സാധ്യത. പാർട്ടിയുടെ കണക്കുകൾ ഭരണതുടർച്ച നൽകുന്നെങ്കിലും യഥാർഥ്യം എന്തെന്ന് ചിത്രം മേയ് 4ന് അറിയാം.

Post a Comment

0 Comments