അറിവിന്റെയും സൗഹൃദത്തിന്റെയും പുതിയ പാഠങ്ങൾ സമ്മാനിച്ച ഒരു അധ്യയന വർഷത്തിന് വിരാമമിട്ട് സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധിക്കായി അടച്ചു. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് പിന്നാലെ എട്ട്, ഒൻപത് ക്ലാസുകളിലെയും മറ്റ് താഴെ ക്ലാസുകളിലെയും പരീക്ഷകൾ ഇന്നലെ പൂർത്തിയായതോടെ വിദ്യാർഥികൾ ഇനി രണ്ടുമാസം നീളുന്ന അവധിക്കാലത്തിന്റെ ആവേശത്തിലേക്കാണ്.
പരീക്ഷകൾ അവസാനിച്ചതോടെ ഇനി മൂല്യ നിർണയത്തിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. എസ്എസ്എൽസി പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 16-ന് ആരംഭിക്കും. മെയ് മൂന്നാം വാരത്തോടെ ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. മാസങ്ങൾ നീണ്ട പഠനഭാരവും പരീക്ഷാ സമ്മർദ്ദവും ഒഴിഞ്ഞ ആഹ്ലാദത്തിൽ സ്കൂൾ മുറ്റങ്ങളിൽ യാത്രയയപ്പ് ആഘോഷങ്ങളുമായാണ് വിദ്യാർഥികൾ മടങ്ങിയത്. വഴിനീളെ വർണ്ണപ്പൊടികൾ എറിഞ്ഞും ഷർട്ടുകളിൽ ഓർമ്മക്കുറിപ്പുകൾ എഴുതിയും എസ്എസ്എൽസി ബാച്ചുകൾ പടിയിറങ്ങിയത് നൊമ്പരവും ആവേശവും കലർന്ന കാഴ്ചയായി.
0 Comments