കൂടത്തായി: യു.ഡി.എഫ് കൊടുവള്ളി നിയോജക മണ്ഡലം സ്ഥാനാർഥി പി.കെ ഫിറോസിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി 63,64,65 ബൂത്തുകൾ സംയുക്തമായി കുടുംബസംഗമം നടത്തി. കൂടത്തായി ഇവന്റൊ കൺവൻഷൻ സെന്ററിൽ നടന്ന സംഗമത്തിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് സംഗമം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ചെയർമാൻ കെ. കരുണാകരൻ അധ്യക്ഷനായി. കെ.പി.സി.സി അംഗം എ. അരവിന്ദൻ, റംസീന നരിക്കുനി, നാസർ ഫൈസി കൂടത്തായി , ഷാഹിന റഹ്മത്ത്,ടി.കെ ജീലാനി, ,സി.കെ കുട്ടിഹസ്സൻ ഹാജി, ടി. ഇബ്രാഹിം പള്ളിക്കണ്ടി, പി.പി കുഞ്ഞമ്മദ്, സി.പി ഉണ്ണിമോയി,കെ.കെ മുജീബ്, എം. ഷീജ ബാബു, പി.പി ജുബൈർ സംസാരിച്ചു. എ.പി മുഹ്സിൻ, മുനീർ കൂടത്തായി, വിൽസൺ,കെ.കെ ജലീൽ,ശരീഫ് പള്ളിക്കണ്ടി,ജാഫർപള്ളിക്കണ്ടി, മുജീബ് കൂളികുന്ന് ,സത്താർ പുറായിൽ ആഷിർ വി.കെ., സംബന്ധിച്ചു.
കൂടത്തായി യു ഡി എഫ് സെൻഡ്രൽ കമ്മറ്റി കൺവീനർ വി.കെ. ഇമ്പിച്ചി മോയി സ്വാഗതവും പി.പി. ജുബൈർ നന്ദിയും പറഞ്ഞു
കൂടത്തായി യു ഡി എഫ് സെൻഡ്രൽ കമ്മറ്റി കൺവീനർ വി.കെ. ഇമ്പിച്ചി മോയി സ്വാഗതവും പി.പി. ജുബൈർ നന്ദിയും പറഞ്ഞു.
0 Comments